വാഹനത്തിലെ എസി ഉപയോഗിക്കുന്ന മിക്കവരും ചെയ്യുന്ന, എസിയുടെ കാര്യക്ഷമത കുറയ്ക്കുന്ന ഈ 5 തെറ്റുകള്‍ ഏതൊക്കെയെന്ന് നോക്കാം.
അതിരാവിലെ മിക്ക ആളുകളും എസി ഉപയോഗിക്കാറില്ല. കഴിവതും എസിയിട്ടു തന്നെ ഓടിക്കാന്‍ ശ്രമിക്കുക. ഇതു വണ്ടിക്കകത്തെ പൊടി ശല്യം കുറയ്ക്കാനും ഉപയോഗിക്കാതെയിരുന്നിട്ട് പൈപ്പ് ജോയിന്റുകളിലെ റിങ്ങുകള്‍ ഡ്രൈയാകുന്നതു തടയാനും സഹായിക്കും. കൂടാതെ ഹൈവേകളിലൂടയുള്ള യാത്രയില്‍ ചില്ല് ഉയര്‍ത്തി വയ്ക്കാതെയുള്ള പോക്ക് ചിലപ്പോള്‍ വാഹനത്തിന്റെ ഇന്ധനക്ഷമതയെ പ്രതികൂലമായി ബാധിച്ചേക്കാം.
വാഹനത്തിനുള്ളില്‍ പ്രവേശിച്ചാല്‍ ഉടന്‍ റീ സര്‍ക്കുലേഷന്‍ മോഡിലിടുന്നത് നല്ലതല്ല. പുറത്തെ ചൂടിനെക്കാള്‍ വളരെ അധികമായിരിക്കും വാഹനത്തിന് അകത്തെ ചൂട് അതുകൊണ്ടു തന്നെ പുറത്തു നിന്നുള്ള വായു എടുക്കുന്ന മോഡ് ഓണ്‍ചെയ്ത് കുറച്ചു നേരത്തിന് ശേഷം മാത്രമേ റീസര്‍ക്കുലേഷന്‍ മോഡ് ഇടാവൂ.
ചൂടത്ത് പാര്‍ക്ക് ചെയ്ത വാഹനം സ്റ്റാര്‍ട്ട് ചെയ്താല്‍ ആദ്യം ചെയ്യുക എസി മാക്‌സിമത്തില്‍ ഇടുക എന്നതായിരിക്കും. എന്നാല്‍ ഇത് അത്ര നല്ല പ്രവര്‍ത്തിയല്ല. എസി ഇടുന്നതിന് മുമ്പ് വാഹനത്തിന്റെ നാലു ചില്ലുകളും താഴ്ത്തിയാല്‍ ചൂടു വായു പുറത്തേക്ക് പോകും. അതിനു ശേഷം കുറച്ചു സമയം കഴിഞ്ഞ് മാത്രം എസി ഓണാക്കുക. നിങ്ങളുടെ എസിയുടെ ജോലിഭാരം കുറയുകയും കാര്യക്ഷമത വര്‍ദ്ധിക്കുകയും ചെയ്യും.
Post Your Comments