ന്യൂഡൽഹി: ഡൽഹിയിലെ ചെങ്കോട്ടയിൽനിന്ന് ശേഖരിച്ച പക്ഷികളുടെ സാമ്പിളുകളിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തിരിക്കുന്നു. ചെങ്കോട്ടയിൽ 15ഓളം കാക്കകളെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. ഈ സാമ്പിളുകൾ പരിശോധനക്കായി അയക്കുകയായിരുന്നു ഉണ്ടായത്. റിപബ്ലിക് ദിന ആഘോഷങ്ങൾ നടക്കാനിരിക്കെയാണ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ജലന്ധറിലെയും ഭോപാലിലെയും ലാബുകളിൽ അയച്ചാണ് സാമ്പിളുകൾ പരിശോധിച്ചത്. റിപബ്ലിക് ദിന പരേഡ് നടക്കാനിരിക്കുന്ന ജനുവരി 26 വരെ െചങ്കോട്ട അടച്ചിടുമെന്ന് അധികൃതർ അറിയിക്കുകയുണ്ടായി. ജനുവരി 26 വരെ പൊതുജനങ്ങൾക്കും വിനോദസഞ്ചാരികൾക്കും പ്രവേശനമുണ്ടാകില്ല. പക്ഷിപ്പനിയിൽനിന്ന് സഞ്ചാരികളെ രക്ഷിക്കുന്നതിന് വേണ്ടിയാണ് നടപടിയെന്നും അധികൃതർ പറഞ്ഞു.
Post Your Comments