കേന്ദ്രം പാസാക്കിയ കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നടത്തി വരുന്ന സമരം 55 ദിവസം പിന്നിട്ടു. സമരവേദിയിൽ സ്ത്രീകളുടെ സജീവ സാന്നിധ്യം. സിംഘു അതിർത്തിയിലെ സമരവേദിയുടെ മുന്നിലും പിന്നിലുമെല്ലാം സ്ത്രീകളാണ്. പഞ്ചാബിലെ അമൃത്‍സറിൽനിന്നും മൊഹാലിയിൽ നിന്നും നൂറുകണക്കിനു കർഷകസ്ത്രീകളാണ് സമരവേദിയിലേക്ക് ഓരോ ദിവസവും എത്തുന്നത്.
‘ഭഗത് സിങ്ങിന്റെ നാട്ടിൽനിന്നാണു ഞങ്ങൾ വരുന്നത്. ത്യാഗത്തെക്കുറിച്ച് ഞങ്ങൾക്കറിയാം. തിരിച്ച് പോകുന്ന പ്രശ്നമില്ല. സമരം വിജയിപ്പിക്കുക എന്ന ഒരൊറ്റ ലക്ഷ്യം മാത്രമാണുള്ളത്. സമരം എത്ര നാൾ നീളും എന്നതൊന്നും വിഷയമാക്കുന്നതേയില്ല.’ – കർഷക സംഘടനയുടെ വനിതാ വിഭാഗത്തിന് പറയാനുള്ളത് ഇതാണ്.
Also Read: ‘പോരാട്ടവീര്യത്തിന്റെ നേർസാക്ഷ്യം’; ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
ഹരിയാനയിലും ഉത്തർ പ്രദേശിലും വനിതാ കർഷകർ വ്യത്യസ്ത സമ്മേളനങ്ങൾ വിളിച്ചുകൂട്ടുന്നുണ്ട്. സമരത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കർഷകരോട് വിശദീകരിക്കുകയാണ്. ഇപ്പോൾ സ്ത്രീകൾ സമരത്തിന്റെ മുൻനിരയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്ന റിപ്പോർട്ടുകളാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പുറത്തു വന്നുകൊണ്ടിരിക്കുന്നത്.
Post Your Comments