![](/wp-content/uploads/2021/01/beat.jpg)
ഉത്തര്‍പ്രദേശ് : തൊണ്ണൂറ് വയസുള്ള ഭര്‍തൃമാതാവിനെ ചൂല് കൊണ്ട് ക്രൂരമായി തല്ലി മരുമകള്‍. ഉത്തര്‍പ്രദേശിലെ ബോപ്പുര ഗ്രാമത്തിലാണ് സംഭവം. 60-കാരിയായ മരുമകള്‍ മുന്നി ദേവിയാണ് 90-കാരിയായ ഭര്‍തൃമാതാവിനെ ക്രൂരമായി തല്ലിയത്. വിധവകളായ അമ്മായിഅമ്മയും മരുമകളും ഒന്നിച്ചാണ് താമസിയ്ക്കുന്നത്. തന്നോട് പറയാതെ പ്രായമായ അമ്മായിഅമ്മ വീട് വിട്ടു പോയതിലുള്ള ദേഷ്യത്തിലാണ് മര്‍ദ്ദിച്ചതെന്നാണ് മുന്നി ദേവി പറഞ്ഞത്.
എവിടേയ്ക്കാണ് പോകുന്നതെന്ന് അറിയിക്കാതെ അമ്മായിഅമ്മ ഇറങ്ങിപ്പോകുന്നത് തനിക്ക് തലവേദനയാണെന്നും പിന്നീട് താന്‍ ഗ്രാമം മുഴുവന്‍ അന്വേഷിച്ച് നടക്കേണ്ടി വരുന്നുവെന്നും മുന്നി ദേവി പറയുന്നു. സംഭവത്തില്‍ ഇവര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു. തിങ്കളാഴ്ച്ച മുന്നി ദേവിയെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയതിന് ശേഷം ജാമ്യത്തില്‍ വിട്ടയച്ചു. വയോധികയായ സ്ത്രീയെ ഇത്തരത്തില്‍ ഉപദ്രവിക്കരുതെന്നും പ്രായമുള്ളയാളെ ബഹുമാനിയ്ക്കണമെന്നും പൊലീസ് മുന്നി ദേവിക്ക് താക്കീത് നല്‍കിട്ടുണ്ട്.
Post Your Comments