ന്യൂഡൽഹി: രാമക്ഷേത്ര നിർമാണത്തിന്‍റെ ധനസമാഹരണത്തിനിടെ നടത്തിയ രഥയാത്രക്കിടെയുണ്ടായ അക്രമത്തിൽ 40ലേറെ പേർ അറസ്റ്റിൽ. കൂടുതൽ പേർ അറസ്റ്റിലാകുമെന്നാണ് സൂചന.ഗുജറാത്തിലെ കച്ച് ജില്ലയിലാണ് സംഭവം നടന്നത്.
വിശ്വഹിന്ദു പരിഷത് പ്രവർത്തകർ സംഘടിപ്പിച്ച ധനസമാഹരണ റാലിയ്ക്ക് നേരെ മതമൗലിക വാദികൾ ആക്രമണം നടത്തുകയായിരുന്നു. സംഭവത്തിൽ ഒരാൾ മരിക്കുകയും, നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കലാപകാരികളുടെ ആക്രമണത്തിൽ വ്യാപക നാശനഷ്ടമാണ് പ്രദേശത്തുണ്ടായത്.
പ്രതികൾക്കെതിരെ കൊലക്കുറ്റം, കലാപം സൃഷ്ടിക്കാൻ ശ്രമം, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ് എടുത്തത്.
Post Your Comments