കൊച്ചി: വോള്‍ട്ടാസ് ലിമിറ്റഡിന് 2020-ലെ ദേശീയ ഊര്‍ജ്ജ സംരക്ഷണ അവാര്‍ഡ്. കേന്ദ്ര ഊര്‍ജ്ജ സഹമന്ത്രി ആര്‍.കെ. സിംഗ് വിര്‍ച്വല്‍ ചടങ്ങില്‍ അവാര്‍ഡ് സമ്മാനിച്ചു. മഹാമാരിയുടെ ഇക്കാലത്ത് വെല്ലുവിളികള്‍ നേരിട്ട് നേട്ടം കൊയ്തതിന് കേന്ദ്രമന്ത്രി വോള്‍ട്ടാസിനെ അഭിനന്ദിച്ചു.
Read Also :കേരളത്തിൽ എൽ ഡി എഫ് സർക്കാർ തന്നെ വീണ്ടും അധികാരത്തിൽ വരുമെന്ന് സർവേ
ഊര്‍ജ്ജ കാര്യക്ഷമത ഉറപ്പുവരുത്തുന്ന വ്യവസായങ്ങള്‍ക്ക് കേന്ദ്ര വൈദ്യുതി മന്ത്രാലയം 1991-ല്‍ ഏര്‍പ്പെടുത്തിയതാണ് ഈ അവാര്‍ഡ്. ഇത് നാലാം പ്രാവശ്യമാണ് വോള്‍ട്ടാസ് ഈ അവാര്‍ഡ് നേടുന്നത്. 2013, 2015, 2018 വര്‍ഷങ്ങളിലും ഊര്‍ജ്ജ കാര്യക്ഷമതാ രംഗത്തെ നേട്ടങ്ങള്‍ക്കും നൂതന കണ്ടെത്തലുകള്‍ക്കും അടിസ്ഥാന സൗകര്യ, സേവനങ്ങള്‍ക്കും വോള്‍ട്ടാസ് ബ്രാന്‍ഡ് ഈ പുരസ്‌കാരം നേടിയിരുന്നു.
2020-ലെ ദേശീയ ഊര്‍ജ്ജ സംരക്ഷണ പുരസ്‌കാരം നേടുന്നതില്‍ സന്തോഷമുണ്ടെന്ന് വോള്‍ട്ടാസ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ പ്രദീപ് ബക്ഷി പറഞ്ഞു.
Post Your Comments