പത്തനംതിട്ട : ജില്ലയിൽ പരിശോധന ശക്തമാക്കി മോട്ടോർ വാഹന വകുപ്പ്. ഗ്ലാസുകളിൽ കൂളിങ് പേപ്പറുകളും കർട്ടനുകളും പിടിപ്പിച്ച വാഹന ഉടമകൾക്കെതിരേ ശക്തമായ നടത്താനാണ് വകുപ്പിന്റെ തീരുമാനം. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പരിശോധന നടന്നതായി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ. പി.ആർ.സജീവ് പറഞ്ഞു.
നിയമാനുസൃതമല്ലാതെ കൂളിങ് പേപ്പറുകൾ പതിക്കുന്നതും കർട്ടനുകൾ ഉപയോഗിക്കുന്നതും സുപ്രീംകോടതി നിരോധിച്ചിട്ടുള്ളതാണ്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കാറുകളിൽ ഫാക്ടറി നിർമിത ടിന്റ് ഗ്ലാസ് മാത്രമാണ് അനുവദനീയം.
Post Your Comments