ന്യൂഡല്‍ഹി: ഭരണകൂടത്തെ വെല്ലുവിളിച്ച് റിപ്പബ്ലിക്ക് ദിനത്തില്‍ കര്‍ഷകര്‍ നടത്തുന്ന ട്രാക്ടര്‍ മാര്‍ച്ച് എന്തിന് ? ചോദ്യം ഉന്നയിച്ച് സുപ്രീംകോടതി. മാര്‍ച്ച് നടത്താനുള്ള കര്‍ഷകരുടെ നീക്കം ക്രമസമാധാന പ്രശ്നം സൃഷ്ടിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഇതിനെതിരേ നിയമപ്രകാരം നടപടിയെടുക്കേണ്ടത് പോലീസെന്നും സമരത്തെ എങ്ങിനെ നേരിടേണ്ടതെന്ന് തീരുമാനിക്കേണ്ടത് പോലീസാണെന്നും പറഞ്ഞു.
Read Also : ‘ഹലാൽ ഭക്ഷണം നിഷിദ്ധം’; ഭക്ഷണത്തിന്റെ കാര്യത്തിൽ മതപരമായ വേര്‍തിരിവ് എന്തിനെന്ന് ഹോട്ടൽ ഉടമ തുഷാര
റിപ്പബ്‌ളിക് ദിനത്തിലെ ട്രാക്ടര്‍ മാര്‍ച്ച് തടയണമെന്ന ഡല്‍ഹി പോലീസിന്റെ ആവശ്യത്തില്‍ വാദം കേട്ട ചീഫ് ജസ്റ്റീസ് എസ്.എ ബോബ്ഡെ അദ്ധ്യക്ഷനായ ബഞ്ചാണ് തീരുമാനം എടുത്തത്. കര്‍ഷക സമരത്തിന്റെ ഭാഗമായി റിപ്പബ്‌ളിക് ദിനത്തില്‍ ഡല്‍ഹിയിലേക്ക് നടത്താനിരിക്കുന്ന ട്രാക്ടര്‍ റാലി തടയാന്‍ ഇടപെടണമെന്നായിരുന്നു പോലീസിന്റെ ഹര്‍ജി. എന്നാല്‍ അപേക്ഷയില്‍ ഇടപെടില്ലെന്നും സുപ്രീംകോടതിപറഞ്ഞു.
Post Your Comments