Latest NewsKeralaNews

സം​സ്ഥാ​ന സ​ർ​ക്കാ​ർ ട്ര​ഷ​റി നി​ക്ഷേ​പ​ങ്ങ​ളു​ടെ പ​ലി​ശ നി​ര​ക്കു​ക​ൾ കു​റ​ച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ർ​ക്കാ​ർ ട്ര​ഷ​റി നി​ക്ഷേ​പ​ങ്ങ​ളു​ടെ പ​ലി​ശ നി​ര​ക്കു​ക​ൾ കു​റ​​ച്ചിരിക്കുന്നു. സ്ഥി​ര നി​ക്ഷേ​പ​ത്തി​നും ചെ​റി​യ കാ​ല​ത്തേ​ക്കു​ള്ള നി​ക്ഷേ​പ​ങ്ങ​ൾ​ക്കുമാണ് പ​ലി​ശ നി​ര​ക്ക് കു​റച്ചിരിക്കുന്നത് ഇപ്പോൾ. ര​ണ്ട് വ​ർ​ഷം വ​രെ​യു​ളള സ്ഥി​ര ട്ര​ഷ​റി നി​ക്ഷേ​പ​ത്തി​ന്‍റെ പ​ലി​ശ നി​ര​ക്ക് 6.40 ശ​ത​മാ​ന​മാ​യി വെ​ട്ടി​ക്കു​റ​ച്ചു. നേ​ര​ത്തെ ഇ​ത് 8.50 ആ​യി​രു​ന്നു ഉണ്ടായിരുന്നത്. വാ​ണി​ജ്യ ബാ​ങ്കു​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള​ള ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ പ​ലി​ശ നി​ര​ക്ക് കു​റ​ച്ച​തോ​ടെ​യാ​ണ് ന​ട​പ​ടി​യെ​ന്ന് ധ​ന​വ​കു​പ്പ് അറിയിക്കുകയുണ്ടായി.

 

ര​ണ്ട് വ​ർ​ഷ​ത്തി​ന് മു​ക​ളി​ലു​ള​ള നി​ക്ഷേ​പ​ങ്ങ​ളു​ടെ പ​ലി​ശ നി​ര​ക്ക് 7.50 ശ​ത​മാ​ന​മാ​യി​രി​ക്കും. 46 ദി​വ​സം മു​ത​ൽ 90 ദി​വ​സം വ​രെ​യു​ള​ള നി​ക്ഷേ​പ​ങ്ങ​ളു​ടെ വാ​ർ​ഷി​ക പ​ലി​ശ നി​ര​ക്ക് 6.50 ശ​ത​മാ​ന​ത്തി​ൽ നി​ന്ന് 5.40 ശ​ത​മാ​ന​മാ​യി കു​റ​ച്ചു. 91 മു​ത​ൽ 180 ദി​വ​സം വ​രെ​യു​ള​ള ക​ലാ​വ​ധി​യിൽ നി​ക്ഷേ​പി​ക്കു​ന്ന​വ​യ്ക്ക് പ​ലി​ശ നി​ര​ക്ക് 7.25 ശ​ത​മാ​ന​ത്തി​ൽ നി​ന്ന് 5.90 ശ​ത​മാ​ന​മാ​യും 181 ദി​വ​സം മു​ത​ൽ ഒ​രു വ​ർ​ഷം കാ​ലാ​വ​ധി​യു​ള​ള നി​ക്ഷേ​പ​ങ്ങ​ളു​ടെ പ​ലി​ശ നി​ര​ക്ക് 8 ശ​ത​മാ​ന​ത്തി​ൽ നി​ന്ന് 5.90 ശ​ത​മാ​ന​മാ​യും വെ​ട്ടി​ക്കു​റ​ച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button