KeralaLatest NewsNews

സാരിയുടുത്ത്, മുല്ലപ്പൂ ചൂടി അനാശാസ്യ പ്രവര്‍ത്തകരായി രാത്രിയെത്തും; പിന്നെ സംഭവിക്കുന്നത്

പ്രത്യേകിച്ച്‌ സ്‌ത്രീവേഷക്കാരായതിനാല്‍ പൊലീസുകാരുടെ പണി പോലും വെള്ളത്തിലാകുമെന്നാണ് ഭയം. ഇതിനാല്‍ പോലീസ് കണ്ണടയ്ക്കുകയാണ്.

കോട്ടയം: തട്ടിപ്പുകൾ ഇനി പുതിയ രൂപത്തിലും ഭാവത്തിലും. വിറങ്ങലടിച്ച് കോട്ടയം. ട്രാന്‍സ് ജെന്‍ഡറുകള്‍ എന്ന വ്യാജേന സ്‌ത്രീവേഷം കെട്ടി തട്ടിപ്പ് നടത്തുന്ന പുരുഷസംഘങ്ങള്‍ വ്യാപകമായി. സാരിയുടുത്ത്, മുല്ലപ്പൂ ചൂടിയാണ് ഈ സാമൂഹ്യവിരുദ്ധര്‍ നഗരത്തില്‍ വിലസുന്നത്. ലഹരി വില്‍പ്പനയും ലൈംഗിക തൊഴിലും അതിന്റെ പേരിലുള്ള ബ്ളാക്ക് മെയിലിംഗും പണം വെട്ടിപ്പുമാണ് ഇവരുടെ പരിപാടി. പോലീസാകട്ടെ പണിപാളുമെന്ന ഭയം കൊണ്ട് ഇത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കാതെ ഒഴിഞ്ഞു നില്‍ക്കുകയാണ്.

രാത്രിയില്‍ സ്‌ത്രീ വേഷം ധരിച്ചെത്തുന്ന തട്ടിപ്പുകാരെ കണ്ട് അനാശാസ്യ പ്രവര്‍ത്തകരായ സ്‌ത്രീകളാണെന്നു കരുതി പലരും അടുത്തു കൂടും. അത്തരക്കാരെ തിയേറ്റര്‍ റോഡിലേക്ക് വിളിച്ചുകൊണ്ടു പോകുകയും ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയുമാണ് ചെയ്യുന്നത്. പണം നഷ്‌ടമായാലും നാണക്കേടോര്‍ത്ത് ആരും പരാതി നല്‍കില്ല. ഇതാണ് തട്ടിപ്പ് സംഘം മുതലെടുക്കുന്നത്. മുമ്പ് ശാസ്ത്രി റോഡ്, കുര്യന്‍ ഉതുപ്പ് റോഡ്, നാഗമ്പടം എന്നിവിടങ്ങളിലെല്ലാം ഇത്തരം തട്ടിപ്പു സംഘങ്ങളുണ്ടായിരുന്നുവെങ്കില്‍ ഇപ്പോള്‍ കെ.എസ്.ആര്‍.ടി.സി, തിരുനക്കര പരിസരങ്ങള്‍ കേന്ദ്രീകരിച്ചിരിക്കയാണ്.

Read Also: നിയമം കാറ്റിൽ പറത്തി നിയമസഭ കയറി വിഐപികള്‍; വെട്ടിലായി ഗതാഗത വകുപ്പ്

എന്നാൽ തിരുനക്കര മൈതാനത്തിനു സമീപം ഒരാള്‍ സ്ഥിരമായി വഴിയാത്രക്കാരെ അസഭ്യ പറയുന്നതായും പരാതിയുണ്ട്. സ്ത്രീകളും കുട്ടികളുമടക്കം കടന്നുപോകുമ്പോഴാണ് ഈ കലാപരിപാടി. പോലീസ് താക്കീത് ചെയ്താലും ഇയാള്‍ കറങ്ങിത്തിരിഞ്ഞ് അവിടെ തന്നെ വരും. ഇത്തരം സാമൂഹ്യ വിരുദ്ധരെ നേരത്തെ പൊലീസ് അടിച്ചോടിക്കുമായിരുന്നു. എന്നാല്‍, ഇപ്പോള്‍ അടികൊടുക്കാന്‍ ചെന്നാല്‍ കണ്ടു നില്‍ക്കുന്നവര്‍ വീഡിയോ പിടിച്ച്‌ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്നാണ് പോലീസ് പറയുന്നത്. പ്രത്യേകിച്ച്‌ സ്‌ത്രീവേഷക്കാരായതിനാല്‍ പൊലീസുകാരുടെ പണി പോലും വെള്ളത്തിലാകുമെന്നാണ് ഭയം. ഇതിനാല്‍ പോലീസ് കണ്ണടയ്ക്കുകയാണ്.

shortlink

Post Your Comments


Back to top button