Latest NewsNewsInternational

ഐസ്ക്രീം കഴിച്ചവരെല്ലാം ക്വാറന്റൈനിൽ പോകാൻ ഉത്തരവിട്ട് ചൈനീസ് സർക്കാർ

ഐസ്ക്രീമിൽ കൊറോണ വൈറസിന്റെ അംശങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഐസ്ക്രീം വാങ്ങികഴിച്ച എല്ലാവരോടും ക്വാറന്റൈനിൽ പോകാൻ ആവശ്യപ്പെട്ടിരിക്കുകയാണ് ചൈനീസ് സർക്കാർ.

Read Also : തിയേറ്ററുകളെല്ലാം ഹൗസ് ഫുൾ , കളക്ഷൻ റെക്കോർഡുകൾ തകർത്ത് മാസ്റ്റർ

ചൈനയിലെ ടിയാൻജിൻ ഭാഗത്തെ 3 ഐസ്ക്രീം സാമ്പിളുകൾ ടെസ്റ്റ് ചെയ്തപ്പോഴാണ് കൊറോണ വൈറസിന്റെ അംശങ്ങൾ കണ്ടെത്തിയത്.

നോർത്തേൺ ടിയാൻജിൻ മുനിസിപ്പാലിറ്റിയിലെ ദാഖിയയുടേയോ ഫുഡ് കമ്പനിയിൽ നിർമ്മിച്ച ഐസ് ക്രീമിനാണ് കോവിഡ് പോസിറ്റീവ് ആയത്. ഏകദേശം 4,836 ബോക്സ് ഐസ്ക്രീം ആണ് കമ്പനി തയ്യാറാക്കിയതെന്നും കൊറോണ വൈറസിന്റെ അംശങ്ങൾ കണ്ടെത്തിയതോടെ ഇതിൽ 2,089 ബോക്‌സുകൾ സീൽ ചെയ്യാൻ സാധിച്ചു എന്നും ചൈന ഡെയിലി റിപ്പോർട്ട് ചെയ്യുന്നു.

1,812-ഓളം ബോക്‌സ് ഐസ്ക്രീമുകൾ ടിയാൻജിൻ പ്രവിശ്യയിൽ വിറ്റഴിച്ചിട്ടുണ്ട്. ഇതിൽ പ്രാദേശിക വിപണിയിൽ വിറ്റ 65 ബോക്‌സ് ഐസ്ക്രീം എവിടെ എന്നറിയാനുള്ള ശ്രമത്തിലാണ് അധികൃതർ. ഈ ഐസ് ക്രീം വാങ്ങിക്കഴിച്ചു തദ്ദേശീയർ ഉടൻ കാര്യം അധികാരികളെ അറിയിക്കണമെന്നും ക്വാറന്റൈനിൽ പോകണം എന്നാണ് നിഷ്കർഷിച്ചിരിക്കുന്നത് എന്നും ചൈന ഡെയിലി വ്യക്തമാക്കുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button