Latest NewsKeralaNattuvarthaNews

പശുവളർത്തൽ ഫാമിൽ കശാപ്പ് നടത്തുന്നതായി പരാതി

പല മാംസവിൽപ്പനശാലകളിലേക്കും ഇറച്ചി എത്തിക്കുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു

അഞ്ചൽ : പശുവളർത്തൽ ഫാമിൽ ഹസ്യമായി മൃഗങ്ങളെ കശാപ്പു ചെയ്യുന്നതായി പരാതി. ഏരൂർ ഗ്രമപ്പഞ്ചായത്തിലെ തൃക്കോയിക്കലാണ് സംഭവം. പഴയ പശുവളർത്തൽ ഫാമിൽ പല സ്ഥലങ്ങളിൽനിന്ന്‌ അറവുമൃഗങ്ങളെ കൊണ്ടുവന്ന് അതിരാവിലെതന്നെ കശാപ്പ് ചെയ്യുകയാണ് പതിവ്. പിന്നീട് ഇവിടെ നിന്ന്‌ പല മാംസവിൽപ്പനശാലകളിലേക്കും ഇറച്ചി എത്തിക്കുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു.

നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ഗ്രാമപ്പഞ്ചായത്ത് അംഗവും പഞ്ചായത്ത് പ്രസിഡന്റും വെറ്ററിനറി ഡോക്ടറും സ്ഥലത്തെത്തി പരിശോധന നടത്തി. അറവുമാലിന്യം റോഡിൽ തള്ളുകയും നാട്ടുകാർക്ക് ബുദ്ധിമുട്ട് ഉണ്ടാവുകയും ചെയ്തതോടെയാണ് പരാതിയുമായി അവർ രംഗത്തുവന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button