ഇന്ത്യയെ ലോകത്തിൻ്റെ ഫാർമസിയെന്ന് വിശേഷിപ്പിച്ച് ബ്രിട്ടൻ. ബ്രിട്ടനിലെ കോണ്‍വാള്‍ മേഖലയില്‍ നടക്കുന്ന ജി-ഏഴ് ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ക്ഷണം. അടുത്ത ജൂണിലാണ് സമ്മേളനം നടക്കുന്നത്. കൊവിഡ് വാക്സിൻ കണ്ടുപിടിച്ച ഇന്ത്യയെ അഭിനന്ദിക്കുകയായിരുന്നു ബ്രിട്ടൻ.
സമ്മേളനത്തിന് മുന്നോടിയായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സന് ഇന്ത്യ സന്ദര്‍ശിക്കും. യുകെയില്‍ ജനിതക മാറ്റം വന്ന കോവിഡ് വൈറസ് കണ്ടെത്തിയതിന് പിന്നാലെ പ്രഖ്യാപിച്ച ലോക്ക് ഡൗണിനെ തുടര്‍ന്ന് റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥി ആയുള്ള ഇന്ത്യ സന്ദര്‍ശനം ബോറിസ് ജോണ്സന് റദ്ദാക്കിയിരുന്നു.
Also Read: കൊവിഡ് വാക്സിന് എടുത്തവര്‍ക്കുള്ള യുഎഇയിലെ പുതിയ നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ
ബ്രിട്ടന്, ജര്‍മനി, കാനഡ, ഫ്രാന്‍സ്, ഇറ്റലി, ജപ്പാന്, അമേരിക്ക രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും ഉള്‍പ്പെടുന്നതാണ് ജി ഏഴ് രാജ്യങ്ങള്‍. ഇന്ത്യക്ക് പുറമേ ഓസ്ട്രേലിയ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങള്‍ക്ക് ജി-ഏഴ് ഉച്ചകോടിയിലേക്ക് ഇത്തവണ ക്ഷണമുണ്ട്. മൂന്ന് രാജ്യങ്ങളെയും പ്രത്യേക അതിഥികളാണ് സമ്മേളനത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്.
Post Your Comments