Latest NewsNewsIndia

കന്നുകാലി കശാപ്പ് നിരോധന നിയമം കർണാടകയിൽ നാളെമുതൽ പ്രാബല്യത്തിൽ എത്തുന്നു

ബെംഗളൂരു: കന്നുകാലി കശാപ്പ് നിരോധന നിയമം നാളെ മുതൽ കർണാടകയിൽ പ്രാബല്യത്തിൽ എത്തുന്നു.13 വയസിന് മുകളിലുള്ള പോത്തുകളൊഴികെ കന്നുകാലികളുടെ കശാപ്പ് സംസ്ഥാനത്ത് നിരോധിച്ചതായി നിയമ മന്ത്രി ജെ.സി മധുസ്വാമി അറിയിക്കുകയുണ്ടായി. നിയമം ലംഘിക്കുന്നവർക്ക് മൂന്ന് മുതൽ ഏഴ് വർഷം വരെ തടവോ അഞ്ച് ലക്ഷം രൂപ പിഴയോ ലഭിക്കാവുന്നതാണ്. ഗോമാംസം വിൽക്കുന്നതോ കടത്തുന്നതോ പശുക്കളെ കൊല്ലുന്നതോ ശിക്ഷാർഹമാണ്. എന്നാൽ അതേസമയം പശുവിന് എന്തെങ്കിലും രോഗം പിടിപെട്ട് മറ്റ് കന്നുകാലികളിലേക്ക് പടരാൻ സാഹചര്യമുണ്ടെങ്കിൽ മാത്രം അവയെ കശാപ്പ് ചെയ്യാനും കൊല്ലാനും അവനുവദിക്കുന്നതാണ്. എന്നാൽ അതേസമയം, യെദ്യൂരപ്പ സർക്കാർ പാസാക്കിയ കശാപ്പ് നിരോധന നിയമം ബിസിനസ് ഉപദേശക സമിതി (ബിഎസി) യോഗത്തിൽ ചർച്ചക്ക് വിധേയമാക്കിയിരുന്നില്ലെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുകയുണ്ടായി .

 

shortlink

Related Articles

Post Your Comments

Related Articles


Back to top button