Latest NewsKeralaNews

ബെവ്ക്യൂ ആപ്പ് ഒഴിവാക്കിയതോടെ ബിവറേജസുകള്‍ക്ക് പുതിയ നിര്‍ദ്ദേശങ്ങള്‍

ഉപഭോക്താക്കള്‍ അകലം പാലിച്ച് നില്‍ക്കേണ്ട സ്ഥാനം വെളള പെയിന്റ് അടിച്ച് അടയാളപ്പെടുത്തണം

തിരുവനന്തപുരം : ബെവ്ക്യൂ ആപ്പ് ഒഴിവാക്കിയതോടെ ബിവറേജസുകള്‍ക്ക് പുതിയ നിര്‍ദ്ദേശങ്ങളുമായി ബിവറേജസ് കോര്‍പ്പറേഷന്‍ എംഡി. മദ്യവില്‍പന ശാലകളുടെ കൗണ്ടറുകള്‍ക്ക് മുന്നില്‍ ആള്‍ക്കൂട്ടം പാടില്ലെന്നും കൗണ്ടറുകള്‍ക്ക് മുന്നില്‍ ഒരേ സമയം അഞ്ച് പേര്‍ മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂവെന്നും നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.

ഉപഭോക്താക്കള്‍ അകലം പാലിച്ച് നില്‍ക്കേണ്ട സ്ഥാനം വെളള പെയിന്റ് അടിച്ച് അടയാളപ്പെടുത്തണം. ഉപഭോക്താക്കള്‍ തമ്മില്‍ ആറടി അകലം നിര്‍ബന്ധമായും പാലിയ്ക്കണം. തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് വരുന്നവരെ പരിശോധിപ്പിയ്ക്കുകയും രോഗലക്ഷണങ്ങള്‍ ഉള്ളവരെ ഷോപ്പിലേക്ക് കയറ്റുന്നത് ഒഴിവാക്കുകയും ചെയ്യണം. ഉപഭോക്താക്കള്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിയ്ക്കുന്നുവെന്ന് ഉറപ്പ് വരുത്തണം.

രണ്ടാഴ്ചയ്ക്കിടെ ഷോപ്പുകളില്‍ അണുനശീകരണം നടത്തണം. മാസ്‌കും സാനിറ്റൈസറും ജീവനക്കാര്‍ കൃത്യമായി ഉപയോഗിയ്ക്കണമെന്നും എംഡിയുടെ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു. രാവിലെ 10 മുതല്‍ രാത്രി 9 വരെയായിരിയ്ക്കും ബിവറേജുകളുടെ പ്രവര്‍ത്തന സമയം.

shortlink

Related Articles

Post Your Comments

Related Articles


Back to top button