KeralaLatest NewsNews

ത​ന്നെ കാ​ലു​വാ​രി തോ​ൽ​പ്പി​ച്ച സ്ഥലം, ത​ല്ലി​ക്കൊ​ന്നാ​ലും തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കി​ല്ലെ​ന്ന് ജി സുധാകരൻ

ആ​ല​പ്പു​ഴ: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​ല്ലി​ക്കൊ​ന്നാ​ലും കാ​യം​കു​ള​ത്ത് നി​ന്ന് മ​ത്സ​രി​ക്കി​ല്ലെ​ന്ന് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ. ത​ന്നെ കാ​ലു​വാ​രി തോ​ൽ​പ്പി​ച്ച സ്ഥ​ല​മാ​ണ് കാ​യം​കു​ളം എന്നും ആ ​സം​സ്കാ​രം ഇ​പ്പോ​ഴും അ​വി​ടെ​ നി​ന്നും മാ​റി​യി​ട്ടി​ല്ലെ​ന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കാ​യം​കു​ള​ത്ത് പാ​ർ​ട്ടി ത​ന്നെ വീ​ണ്ടും ജ​യി​ക്കു​മെ​ന്നും സു​ധാ​ക​ര​ൻ വ്യ​ക്ത​മാ​ക്കി.

കായംകുളം മുട്ടേൽ പാലം ഉദ്ഘാടന പോസ്റ്റർ വിവാദത്തിൽ വിവരമില്ലാത്തവരാണ് പോസ്റ്റർ തയ്യാറാക്കിയതെന്നും മന്ത്രി കൂട്ടിച്ചേർത്തു. എംഎൽഎയുടെ കൂടി ഇടപെടലിലാണ് പാലം നിർമ്മിച്ചത്. കാ​യം​കു​ള​ത്തെ ഇ​പ്പോ​ഴ​ത്തെ എം​എ​ൽ​എ എല്ലാം ന​ന്നാ​യി ചെ​യ്യു​ന്നു​ണ്ട്. പി​ണ​റാ​യി വി​ജ​യ​ൻ ത​ന്നെ അ​ടു​ത്ത മു​ഖ്യ​മ​ന്ത്രി​യാ​കും എ​ന്നാ​ൽ താ​ൻ വീ​ണ്ടും പൊ​തു​മ​രാ​മ​ത്ത് മന്ത്രിയാകുമോയെന്ന് അറിയില്ലെന്നും സുധാകരൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button