വാഷിംങ്ടണ്‍: വീട്ടിലെ ബാത്റൂം കണ്ണാടിയില്‍ നോക്കിയപ്പോള്‍ എന്തോ ഒരു പന്തികേട് , അവസാനം ആ ഭാഗത്തെ ചുമര്‍ തുരന്നു നേക്കിയപ്പോള്‍ കണ്ട കാഴ്ച ആരെയും ഞെട്ടിക്കും . അമേരിക്കയിലെ അരിസോണയില്‍ വാങ്ങിയ പുതിയ വീട്ടിലാണ് മറഞ്ഞിരുന്ന ആ രഹസ്യം പുറത്തുവന്നത്. ഇത് കണ്ട് ഞെട്ടിയിരിക്കുകയാണ് 18കാരിയായ അന്നാബെല്ലും വീട്ടുകാരും. ടിക് ടോകിലൂടെയാണ് അന്നാബെല്‍ ഇക്കാര്യം പങ്കുവച്ചത്. പുതിയ വീട്ടിലെ ബാത്റൂമില്‍ ടുവേ കണ്ണാടിയാണ് ഉണ്ടായിരുന്നത്. അതായത് ചുമരില്‍ ഘടിപ്പിച്ചിരുന്ന കണ്ണാടിക്ക് മുന്നില്‍ നില്‍ക്കുന്നയാളെ കണ്ണാടിയുടെ പിന്നില്‍ നിന്ന് കാണാം.
Read Also : ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട രാജ്യങ്ങളുടെ പട്ടികയിലേയ്ക്ക് ഇന്ത്യയും
ഒറ്റനോട്ടത്തില്‍ കുഴപ്പമൊന്നുമില്ലെന്ന് കരുതിയെങ്കിലും ഈ കണ്ണാടിക്ക് പിന്നിലുള്ള ഭിത്തി പൊള്ളയായിരുന്നു. മാത്രമല്ല കാമറ ഘടിപ്പിക്കാനുള്ള കോഡ് വയറുകളും ഇവിടെയുണ്ടായിരുന്നു. സംശയം തോന്നിയതോടെ അന്നാബെല്ലും വീട്ടുകാരും ചുമര്‍ തുരന്നുനോക്കാന്‍ തീരുമാനിച്ചു. ഒടുവില്‍ കണ്ണാടിക്ക് പിന്നിലുണ്ടായിരുന്ന രഹസ്യങ്ങളും ഇവര്‍ കണ്ടെത്തി.
കണ്ണാടിയുടെയും അതിന്റെ പിന്നിലെ സൂത്രപ്പണികളുടെയും വീഡിയോ അന്നാബെല്ല ടിക് ടോകില്‍ പങ്കുവച്ചിട്ടുണ്ട്. ഒരു ലഹരിക്കടത്തുകാരനാണ് നേരത്തെ ഈ വീട് ഉപയോഗിച്ചിരുന്നത്. ലഹരിപാര്‍ട്ടികളും ഇവിടെ നടന്നിരുന്നു. ഈ വീടില്‍ രഹസ്യ കാമറകളും മറ്റും ഇയാള്‍ പിടിപ്പിച്ചുണ്ടെന്ന് അയല്‍ക്കാര്‍ പറഞ്ഞതായി അന്നാബെല്‍ വീഡിയോയില്‍ വ്യക്തമാക്കി.
Post Your Comments