കൊല്ലം: പത്തനാപുരം എംഎല്‍എ കെ.ബി ഗണേശ്‌കുമാറിന്റെ പി.എയും ഡ്രൈവറും ഉള്‍പ്പെടെയുള്ളവര്‍ കോണ്‍ഗ്രസ്സ് കെ.എസ്.യു പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തില്‍ കൊല്ലം യുവമോര്‍ച്ച വെല്ലുവിളിയുമായി രംഗത്ത്. എന്നാൽ യുമോര്‍ച്ചയുടെ പ്രവര്‍ത്തകരെയാണ് തല്ലാന്‍ വന്നതെങ്കില്‍ പിന്നെ അടുത്ത കാലത്തൊന്നും തല്ലാന്‍ വരില്ല എന്നാണ് യുവമോര്‍ച്ചാ കൊല്ലം ജില്ലാ പ്രസിഡന്റ് വിഷ്ണു പട്ടത്താനം തന്റെ ഫെയ്സ് ബുക്കിലൂടെ പ്രതികരിച്ചിരിക്കുന്നത്. ‘ പത്തനാപുരം എംഎല്‍എയോട് പറയാനുള്ളത്. കരിങ്കൊടി കാണിക്കാന്‍ യുവമോര്‍ച്ച ഇറങ്ങിയാല്‍ നിന്റെ വണ്ടി തടഞ്ഞ് കരിങ്കൊടികാണിക്കും. അടിക്കാന്‍ വരുന്ന പി.എ പിന്നെ അവന്റെ ജന്മത്ത് ഒരുത്തനെയും അടിക്കുകയുമില്ല. പത്തനാപുരം നിയോജക മണ്ഡലം ഗണേശ്‌കുമാറിന്റെ തറവാട്ടു സ്വത്തല്ല എന്ന് ഓര്‍മ്മിപ്പിക്കുകയാണ്. കൊല്ലം ജില്ലയിലെ ഏറ്റവും ധാര്‍ഷ്ട്യവും അഹങ്കാരവും നിറഞ്ഞ എംഎല്‍എ ഈ മഹാനാണ്.’ എന്നാണ് ഫെയ്സ് ബുക്കില്‍ കുറിച്ചിരിക്കുന്നത്.
അതേസമയം കെ.എസ്.യു നേതാക്കളെ മര്‍ദ്ദിച്ച സംഭവത്തില്‍ യൂത്ത് കോൺഗ്രസ് ജില്ലാ നേതൃത്വമോ സംസ്ഥാന നേതാക്കളോ പ്രതികരിക്കാത്തതില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ കടുത്ത അമര്‍ഷം. കുന്നിക്കോട് പോലീസ് സ്റ്റേഷനിലേക്ക് കഴിഞ്ഞ ദിവസം നടന്ന സമരം ഒഴിച്ചാല്‍ മറ്റ് പ്രതിഷേധങ്ങള്‍ ഉണ്ടാകാത്തത് സംഘടനാ സംവിധാനത്തിലെ പാളീച്ചയായിട്ടാണ് പ്രവര്‍ത്തകര്‍ കരുതുന്നത്. ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ ഫേസ്‌ബുക്ക് കുറിപ്പിലൂടെ പ്രതിഷേധം രേഖപ്പെടുത്തിയതൊഴിച്ചാല്‍ മറ്റാരു നേതാവും മിണ്ടിയിട്ടില്ല. കെ.ബി.ഗണേശ് കുമാറിനോട് ഇപ്പോഴും ജില്ലയിലെ പല കോൺഗ്രസ് നേതാക്കള്‍ക്കും രഹസ്യമായി ബന്ധമുണ്ടെന്നാണ് അണിയറ സംസാരം.
Read Also: തകര്‍ന്ന പാലം 60 മണിക്കൂറിനുള്ളില്‍ ‘റെഡി’; കരുത്ത് തെളിയിച്ച് ഇന്ത്യൻ സൈന്യം
എന്നാൽ കൊല്ലത്തെ യൂത്ത് കോൺഗ്രസ് ജില്ലാ നേതൃത്വം സംഭവം അറിഞ്ഞിട്ട് പോലുമില്ല എന്ന മട്ടിലാണ്. അതേ സമയം മര്‍ദ്ദനമേറ്റ പ്രവര്‍ത്തകര്‍ പ്രതികരണവുമായി രംഗത്ത് എത്തി. മര്‍ദ്ദനമേറ്റ തങ്ങളെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും പൊലീസ് തയ്യാറായില്ലെന്നും, പ്രദീപ് കോട്ടാത്തലയാണ് മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയതെന്നും അവര്‍ പ്രതികരിച്ചു. എന്നാല്‍ സംഭവത്തില്‍ യുവമോര്‍ച്ചയുടെ പ്രതികരണമാണ് ചര്‍ച്ചയാകുന്നത് പത്തനാപുരം മണ്ഡലം ഗണേശിന്റെ തറവാട് സ്വത്തല്ലെന്നും തങ്ങളുടെ പ്രവര്‍ത്തകനയാണ് നിങ്ങളുടെ പി.എ. തല്ലിയതെങ്കില്‍ പ്രതിഷേധമെന്താണെന്ന് ഗണേശ് അറിയുമെന്ന് യുവമോര്‍ച്ച ജില്ലാ നേതൃത്വം പ്രതികരിച്ചു. സംഭവം നടന്ന് മണിക്കൂറുകള്‍ പിന്നിടുമ്പോഴും ഗ്രൂപ്പ് പോരിന്റെ പേരില്‍ പ്രവര്‍ത്തകരെ പിന്തുണയ്ക്കാന്‍ പോലും തയ്യാറാകാത്ത ഗതികേടിലാണ് യൂത്ത് കോൺഗ്രസ് നേതൃത്വം.
Post Your Comments