
ദുബൈ: പഴങ്ങള്‍ നിറച്ച പെട്ടിയില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച യുവാവ് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിയിലായിരിക്കുന്നു. രണ്ട് കിലോഗ്രാം മയക്കുമരുന്നാണ് ഇയാളില്‍ നിന്ന് പിടികൂടിയിരിക്കുന്നത്.
ദുബൈ വിമാനത്താവളത്തിലെ അറൈവല്‍ ഏരിയയില്‍ വെച്ചാണ് ഉദ്യോഗസ്ഥര്‍ 26കാരനായ യുവാവിനെ പിടികൂടിയതെന്ന് ദുബൈ പ്രാഥമിക കോടതിയില്‍ സമര്‍പ്പിച്ച രേഖകകള്‍ വ്യക്തമാക്കുകയുണ്ടായി. പഴങ്ങള്‍ കൊണ്ടുവന്ന പെട്ടിയുടെ വശങ്ങളില്‍ അസാധാരണ ഘനം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് കസ്റ്റംസ് അധികൃതര്‍ വിശദമായ പരിശോധന നടത്തുകയുണ്ടായത്. ഇതോടെയാണ് രണ്ടര കിലോഗ്രാം ഹാഷിഷ് കണ്ടെടുത്തത്.
Post Your Comments