ഡല്‍ഹി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കള്ളപ്പണം ഇടപാടുമായി ബന്ധപ്പെട്ട് രണ്ട് ചൈനീസ് പൗരൻമാരെ അറസ്റ്റു ചെയ്തു. ഇവർക്ക് 1000 കോടിയുടെ ഹവാല ഇടപാടില്‍ പങ്കുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ‘കടലാസ് കമ്പനി’കളുടെ പേരില്‍ ഹവാല ഇടപാടുകള്‍ നടത്തിവന്ന ചാര്‍ലി എന്ന ലുവോ സാങ്, കാര്‍ട്ടര്‍ ലീ എന്നീ ചൈന സ്വദേശികളാണ് കള്ളപ്പണ നിരോധന നിയമപ്രകാരം ഞായറാഴ്ച ഡല്‍ഹിയില്‍ പിടിയിലായതെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി.
Also related: ഇന്ത്യക്ക് ‘ലോകത്തിന്റെ ഔഷധശാല’ എന്ന വിശേഷണവുമായി ബ്രിട്ടൻ
വ്യാജ പേരുകളിലായി നാല്പതോളം ബാങ്ക് അക്കൗണ്ടുകളിലായി 1000 കോടിയുടെ ഇടപാട് നടത്തിയതായി കണ്ടെത്തിയെന്നും ഇവര്‍ക്ക് സഹായം നല്കിയവരില് ബാങ്ക് ഉദ്യോഗസ്ഥരും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരും ഉണ്ടെന്നും ഇഡി കണ്ടെത്തി. പിടിയിലായ പെങ്ങിനെതിരെ കഴിഞ്ഞ വര്‍ഷം ആദായനികുതി വകുപ്പും 2018ല്‍ ഡല്‍ഹി പോലീസും ആരംഭിച്ച അന്വേഷണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.
Also related: താണ്ഡവ് ‘മതവികാരം വ്രണപ്പെടുത്തുന്നു’ ; വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ആമസോൺ പ്രൈമിനോട് വിശദീകരണം തേടി
വ്യാജ കമ്പനികളുടെ പേരില്‍ ചൈനയില്‍നിന്ന് ഇന്ത്യയിലേക്കും ഇവിടെ നിന്ന് ചൈനയിലേക്കും ഇവര്‍ ഹവാല ഇടപാട് നടത്തിയെന്നും നികുതി വകുപ്പ് ചൂണ്ടിക്കാട്ടിയിരുന്നു. ഇവര്‍ക്ക് വ്യാജ പാസ്പോര്‍ട്ട് ഉണ്ടെന്നും അന്വേഷണ ഏജന്‍സികള്‍ പറഞ്ഞു.
Post Your Comments