വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ കുറ്റാരോപിതനായ ബിനോയ് കോടിയേരി പരാതിക്കാരിയുമായി ഒത്തുതീർപ്പിന് ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ. വിചാരണ ഇനിയും ആരംഭിച്ചിട്ടില്ലാത്ത കേസിൽ പരാതിക്കാരിയായ യുവതിയുമായി ഒത്തുതീർപ്പ് ശ്രമങ്ങൾ നടത്തുകയാണ് കോടിയേരി ബാലകൃഷ്ണന്റെ മൂത്ത പുത്രനെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
Also Read: രഹസ്യമായി സ്വർണ്ണം കടത്താൻ ശ്രമം; യുവതി അറസ്റ്റിൽ
കുട്ടിയുടെ ഡിഎന്‍എ പരിശോധനാ ഫലം ബിനോയ്ക്ക് പ്രതികൂലമാണെന്ന തിരിച്ചറിവിലാണ് യുവതിയെ അനുനയിപ്പിക്കാൻ ശ്രമങ്ങൾ നടക്കുന്നത്. എന്നാൽ, ഒത്തുതീർപ്പ് ശ്രമങ്ങളോട് വഴങ്ങാതെ യുവതി. വിചാരണ മാറ്റിവയ്ക്കണമെന്ന ബിനോയ് കോടിയേരിയുടെ അപേക്ഷയെ എതിര്‍ത്ത് പരാതിക്കാരി രംഗത്ത് എത്തി കഴിഞ്ഞു. അപേക്ഷ അംഗീകരിക്കരുതെന്ന് അഭ്യര്‍ത്ഥിച്ചുള്ള വാദങ്ങള്‍ ദിന്‍ഡോഷി സെഷന്‍സ് കോടതിയില്‍ എഴുതി നല്‍കിയതായി ബിഹാര്‍ സ്വദേശിനിയുടെ അഭിഭാഷകന്‍ അബ്ബാസ് മുക്ത്യാര്‍ അറിയിച്ചു. കേസ് 19നു പരിഗണിക്കും.
Also Read: ചില ഉപജാപക സംഘങ്ങള്‍ തെറ്റിദ്ധാരണ പരത്താന്‍ ശ്രമിയ്ക്കുന്നു : ബിജു പ്രഭാകര്‍
അതിവേഗവിചാരണ കോടതിയിലേക്ക് കേസ് മാറിയാൽ എല്ലാം പെട്ടന്നായിരിക്കും. ഈ കേസിൽ പരാതിക്കാരിക്ക് അനുകൂല വിധി വരാൻ ഡി എൻ എ ടെസ്റ്റ് ഫലം മാത്രം മതിയാകും. 21നു വിചാരണ ആരംഭിക്കാനിരിക്കെയാണ് താന്‍ ദുബായിലാണെന്നും നടപടികള്‍ 3 ആഴ്ച മാറ്റിവയ്ക്കണമെന്നും അഭ്യര്‍ത്ഥിച്ച് ബിനോയ് കോടതിയെ സമീപിച്ചത്.
കഴിഞ്ഞ മാസം 15നാണു പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. ലൈംഗിക പീഡനം, വഞ്ചന, അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നിവയടക്കമുള്ള ആരോപണങ്ങളാണു കുറ്റപത്രത്തിലുള്ളത്. ഡിഎന്‍എ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ലെന്നാണ് സൂചന. ബിനോയ് കോടിയേരിയ്‌ക്കെതിരായ ലൈംഗിക പീഡനപരാതിയും ഡിഎന്‍എ ടെസ്റ്റിന്റെ പരിശോധനാഫലവും ഒതുക്കിയതുപോലെ മയക്കുമരുന്ന് കേസും ഒതുക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന.
Post Your Comments