ന്യൂഡല്‍ഹി: വാട്സ്ആപ്പ് സ്വകാര്യ നയം നടപ്പാക്കുന്നത് മേയ് മാസം 15 വരെ നീട്ടിവച്ചു. രാജ്യാന്തര തലത്തിലെ പ്രതിഷേധം കണക്കിലെടുത്താണ് തീരുമാനം. വ്യക്തിഗത സന്ദേശങ്ങള്‍ എല്ലായ്പ്പോഴും എന്‍ക്രിപ്റ്റ് ചെയ്തിട്ടുണ്ടെന്നും അത് സ്വകാര്യമായി തുടരുമെന്നും വാട്ട്സ്ആപ്പ് പറയുന്നു. ഫേസ്ബുക്കുമായി ഡാറ്റ പങ്കിടുന്ന രീതി പുതിയതല്ലെന്നും ഇത് വിപുലീകരിക്കാന്‍ പോകുന്നില്ലെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.
Read Also : മിനി ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് നിരവധി മരണം
വിവരങ്ങള്‍ കൈമാറുമെന്ന വാട്സ്ആപ്പിന്റെ പുതിയ നയം പ്രഖ്യാപിച്ചതോടെ വാട്സ്ആപ്പില്‍നിന്ന് കൂട്ടപ്പലായനം നടന്നിരുന്നു. സിഗ്നല്‍, ടെലിഗ്രാം മുതലായ പ്ലാറ്റ്ഫോമുകളിലേക്കാണ് ആളുകള്‍ കൂട്ടത്തോടെ മാറിയത്. ഇതോടെ സ്വകാര്യ നയം നടപ്പാക്കുന്നത് വാട്സ്ആപ്പ് നീട്ടിവയ്ക്കുകയായിരുന്നു.
സ്വകാര്യ വിവരങ്ങള്‍ ചോര്ത്തില്ലെന്നു വാട്സ്ആപ് വിവാദം മുറുകിയതിനു പിന്നാലെ അറിയിച്ചിരുന്നു. ആര്‍ക്കു സന്ദേശം അയയ്ക്കുന്നുവെന്നോ സന്ദേശ ത്തിലെ വിവരങ്ങള്‍ എന്താണെന്നോ മറ്റാര്‍ക്കും നല്‍കില്ല. ഇക്കാര്യങ്ങളില്‍ സ്വകാര്യതയുണ്ടാകുമെന്ന് വാട്സ്ആപ് അറിയിച്ചു.
Post Your Comments