Latest NewsKeralaNattuvarthaNews

പോസ്റ്റിൽ കുടുങ്ങിയ ലൈൻമാനെ രക്ഷപ്പെടുത്തിയത് ഫയർഫോഴ്സ്

ഇലക്ട്രിക് പോസ്റ്റിൽ അറ്റകുറ്റപ്പണിക്കിടെ ആണ് സംഭവം

ചിറയിൻകീഴ് : അറ്റകുറ്റപ്പണിക്കിടെ പോസ്റ്റിൽ കുടുങ്ങിയ ലൈൻമാനെ രക്ഷപ്പെടുത്തിയത് ഫയർഫോഴ്സ്. ചിറയിൻകീഴ് മഞ്ചാടിമൂട് ജംക്‌ഷനിലുള്ള പോസ്റ്റിൽ കയറിയ അനിൽകുമാർ (48)നെയാണ് ആറ്റിങ്ങൽ അഗ്നിശമന സേനാ വിഭാഗം രക്ഷപ്പെടുത്തിയത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നോടെ ഇലക്ട്രിക് പോസ്റ്റിൽ അറ്റകുറ്റപ്പണിക്കിടെ ആണ് സംഭവം.

ചിറയിൻകീഴ് ഇലക്ട്രിസിറ്റി സെഷൻ ഓഫിസിലെ ലൈൻമാനാണു അനിൽകുമാർ.ജോലിക്കിടെ ഷോൾഡർ ഭാഗത്തെ കുഴ തെറ്റുകയും അസഹ്യമായ വേദനയെ തുടർന്ന് താഴേക്ക് ഇറങ്ങാൻ സാധിച്ചില്ല. ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തകർ താഴെ ഇറക്കാൻ നടത്തിയ ശ്രമം വിഫലമായതോടെ ഫയർഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button