Latest NewsKeralaNattuvarthaNews

21 വയസുകാരി മേയറായ ആഘോഷത്തിൻ്റെ ഹാംഗ് ഓവർ മാറാതെ തിരുവനന്തപുരം, നഗരഹൃദയത്തെ മാലിന്യനിക്ഷേപ കേന്ദ്രമാക്കി നഗരസഭ

മാലിന്യനിക്ഷേപം കേന്ദ്രമാക്കിയതോടെ മൈതാനത്തെ ആശ്രിയിച്ചു ജീവിക്കുന്ന തൊഴിലാളികളും പ്രതിസന്ധിയിലായി.

തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട് നവീകരിക്കാന്‍ ഇറങ്ങിയ തിരുവനന്തപുരം കോര്‍പറേഷന്‍ നശിപ്പിച്ചത് പുത്തരിക്കണ്ടം മൈതാനത്തേക്കൂടിയാണ്. തോട്ടില്‍ നിന്ന് വാരിയ മണ്ണും മാലിന്യങ്ങളും കോര്‍പറേഷന്‍ പുത്തിരക്കണ്ടം മൈതാനത്ത് ഉപേക്ഷിച്ചതോടെ മൈതാന നവീകരണവും പെരുവഴിയിലായി. സമ്മേളനങ്ങളും വ്യാപാര മേളകളും നടന്നിരുന്ന മൈതാനത്തിന്റെ അവസ്ഥ ഇപ്പോൾ പരിതാപമാണ്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പോലും മൈതാനത്ത് നിന്ന് മാറ്റിയില്ല.

Also related: കേരളത്തിൽ പണിയെടുക്കുന്നവരുടെ എണ്ണം കുറയുന്നു, സംസ്ഥാനം നേരിടുന്നത് വൻ തിരിച്ചടി

പാറ്റൂർ മുതൽ കണ്ണമ്മൂലവരെ രണ്ടുകോടി രൂപ ചെലവിൽ നഗരസഭയുടെ നേതൃത്വത്തിൽ ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നു അതിൻ്റെ ഭാഗമായിട്ടാണ് എന്നാണ് കോർപ്പറേഷൻ അധികൃതർ പറഞ്ഞു. തോട്ടിൽ മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടാൻ പൊതുജനങ്ങളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെ തോട് കടന്നുപോകുന്ന പ്രദേശങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കാനാണ് പദ്ധതിയിടുന്ന നഗരസഭയാണ് പുത്തരിക്കണ്ടം മൈതാനത്തെ മാലിന്യ നിക്ഷേപ കേന്ദ്രമാക്കി മാറ്റിയിരിക്കുന്നത്.

Also related: കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച 23 പേര്‍ മരിച്ചു, നോർവെയിൽ ഗുരുതരാവസ്ഥ; അന്വേഷണം പ്രഖ്യാപിച്ചു!

ഇവിടെ ഉപേക്ഷിക്കപ്പെട്ട മാലിന്യം മാറ്റുമെന്ന പ്രഖ്യാപനം കോര്‍പറേഷന്‍ മറന്നതു പോലെയാണ്. പുത്തരിക്കണ്ടം മാലിന്യനിക്ഷേപം കേന്ദ്രമാക്കിയതോടെ മൈതാനത്തെ ആശ്രിയിച്ചു ജീവിക്കുന്ന തൊഴിലാളികളും പ്രതിസന്ധിയിലായി.സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൈതാനം നവീകരിക്കാനുള്ള പദ്ധതി തുടങ്ങിയതാണ്. മാലിന്യം വന്നു നിറന്നതോടെ അതും ഇഴയുകയാണ്. എന്നാൽ തിരുവനന്തപുരം കോര്‍പ്പറേഷൻ ഇതൊന്നും അറിഞ്ഞമട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button