തിരുവനന്തപുരം: സമയക്രമം പാലിക്കാത്തതിന് വ്യാപാരി സഖാക്കള്‍ പിണറായി കോപം നേരിട്ടറിഞ്ഞു. സമയത്ത് പൊതുയോഗം തുടങ്ങാത്തതിനാല്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാതെ മുഖ്യമന്ത്രി മടങ്ങി. പുത്തരിക്കണ്ടത്തെ നായനാര്‍ പാര്‍ക്കില്‍ സിപിഎം അനുഭാവമുള്ള വ്യാപാരി വ്യവസായി സമിതിയുടെ സംസ്ഥാന സമ്മേളനത്തിന് സമാപനം കുറിച്ചുള്ള പൊതുയോഗം ഉദ്ഘാടനം ചെയ്യാതെയാണ് മുഖ്യമന്ത്രി മടങ്ങിയത്.
അഞ്ച് മണിക്ക് നിശ്ചയിച്ച പൊതുസമ്മേളനത്തിലേക്ക് 20 മിനിറ്റ് വൈകിയാണ് മുഖ്യമന്ത്രി എത്തിയത്. എന്നാല്‍ മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ പൊലീസുകാര്‍ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്.
അഞ്ചുമണിക്ക് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നും പരിപാടി കഴിഞ്ഞ് ആറുമണിക്ക് നിശാഗന്ധിയിലേക്ക് മടങ്ങുമെന്നുമാണ് നിശ്ചയിച്ചിരുന്നത്. ആളുകള്‍ വന്നിട്ടില്ലെന്നും പ്രകടനം വരുന്നതേ ഒള്ളൂ എന്നും പോലീസ് പറഞ്ഞു. മുഖ്യമന്ത്രിയെ സ്വീകരിക്കാനോ പ്രകടനം ഇപ്പോള്‍ എത്തുമെന്ന് പറയാനോ പരിപാടിയുടെ സംഘടകര്‍ ആരും തന്നെ സ്ഥലത്ത് ഉണ്ടായിരുന്നില്ല. ഇതോടെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാതെ മടങ്ങി. എ്ന്നാല്‍ നായനാര്‍ പാര്‍ക്കിലെ ഒഴിഞ്ഞ കസേരകള്‍ക്ക് മുമ്പാകെ പിണറായി എത്തിയാലുള്ള അപകടം മുന്നില്‍കണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയെ കാര്യം അറിയിച്ചു. വന്നപാടെ മുഖ്യമന്ത്രി മടങ്ങുകയും ചെയ്തു
വ്യാപാരി വ്യവസായി സമിതിയുടെ ചില നേതാക്കള്‍ മുഖ്യമന്ത്രിയോട് സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും കാറിന്റെ വിന്‍ഡോ ഗ്ലാസ് താഴ്ത്താന്‍ പോലും മുഖ്യമന്ത്രി കൂട്ടാക്കിയില്ല. മുഖ്യമന്ത്രിയെ തിരിച്ചെത്തിക്കാന്‍ സംഘടാകര്‍ ഫോണ്‍ വിളിച്ചെങ്കിലും അതിനും ഫലമുണ്ടായില്ല.ഒടുവില്‍ പ്രവര്‍ത്തകരെ പിടിച്ചിരുത്താന്‍ ഗാനമേള തുടങ്ങി, പിന്നാലെ നേതാക്കളുടെ പ്രസംഗവും കഴിഞ്ഞു. മുഖ്യമന്ത്രി വരും വരും എന്ന് പറഞ്ഞ് പിടിച്ചു നിന്നെങ്കിലും മുഖ്യമന്ത്രി മാത്രം വന്നില്ല.
Post Your Comments