Latest NewsKeralaNewsIndiaInternational

രണ്ട് മൽസ്യത്തൊഴിലാളികളെ ഇറ്റാലിയൻ നാവികർ വെടിവെച്ചുകൊന്ന കേസ് ഒത്തുതീർപ്പാക്കാൻ ധാരണയായതായി കേന്ദ്ര സർക്കാർ

ഷ്ടപരിഹാരത്തിന്റെ തോതിനെക്കുറിച്ച് തർക്കമുണ്ടെങ്കിൽ ഒരു വർഷത്തിനകം ട്രൈബ്യൂണലിനെ സമീപിക്കാം

ന്യൂഡല്‍ഹി: രണ്ട് മൽസ്യത്തൊഴിലാളികളെ ഇറ്റാലിയൻ നാവികർ വെടിവച്ചുകൊന്ന എൻറിക്ക ലെക്സി കടൽക്കൊലക്കേസ് മൊത്തം 10 കോടി രൂപ നഷ്ടപരിഹാരമായി നൽകി ഒത്തുതീർപ്പാക്കാൻ ധാരണയായെന്നു വിദേശകാര്യ മന്ത്രാലയം സത്യവാങ്മൂലത്തിലൂടെ സുപ്രീം കോടതിയെ അറിയിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 4 കോടി വീതവും ബോട്ടുടമയ്ക്കു 2 കോടിയും നൽകാമെന്ന് ഇറ്റലി വ്യക്തമാക്കിയ പശ്ചാത്തലത്തിലാണിത്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുമായി ഉൾപ്പെടെ ധാരണയായെന്നും മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.

Also related: പുതു സംരഭകർക്ക് ആശ്വാസവാർത്തയുമായി പ്രധാനമന്ത്രി

രാജ്യാന്തര ട്രൈബ്യൂണൽ കഴിഞ്ഞ മേയ് 21നു നൽകിയ വിധിയുടെ പശ്ചാത്തലത്തിൽ ജൂലൈ 8നാണ് കേസ് സുപ്രീംകോടതി അവസാനം പരിഗണിച്ചത്. ഇറ്റലി മതിയായ നഷ്ടപരിഹാരം നൽകണമെന്നു ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അന്നു വ്യക്തമാക്കിയിരുന്നു. നഷ്ടപരിഹാരം ഇറ്റലിയും ഇന്ത്യയും ചർച്ചയിലൂടെ ഒരു വർഷത്തിനകം തീരുമാനിക്കണമെന്നാണു രാജ്യാന്തര ട്രൈബ്യൂണൽ നിർദേശിച്ചത്.സംഭവത്തിലുൾപ്പെട്ട സെന്റ് ആന്റണീസ് ബോട്ടിലെ 8 മൽസ്യത്തൊഴിലാളികൾ, ഒപ്പമുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത മൽസ്യത്തൊഴിലാളി പ്രിജിന്റെ അമ്മ, കൊല്ലപ്പെട്ട അജേഷ് പിങ്കിയുടെ ബന്ധു എന്നിവർ കേസിൽ കക്ഷി ചേരാൻ നൽകിയ അപേക്ഷ സുപ്രീംകോടതി രജിസ്ട്രി തള്ളിയിരുന്നു.

Also related: മണ്ണിടിച്ചിലിൽ തകർന്ന പാലം മണിക്കൂറുകൾ കൊണ്ട് പുനർനിർമ്മിച്ച് ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ

ട്രൈബ്യൂണലിന്റെ ഉത്തരവിനെതിരെ അപ്പീലിനു വ്യവസ്ഥയില്ല. നഷ്ടപരിഹാരത്തിന്റെ തോതിനെക്കുറിച്ച് തർക്കമുണ്ടെങ്കിൽ ഒരു വർഷത്തിനകം ട്രൈബ്യൂണലിനെ സമീപിക്കാം. സമീപിക്കുന്നില്ലെങ്കിൽ അടുത്ത മേയ് 21ന് കേസ് അവസാനിപ്പിക്കുമെന്നു ട്രൈബ്യൂണൽ വ്യക്തമാക്കിയിരുന്നു. കടൽക്കൊള്ളയെന്ന ആശങ്കയിൽ വെടിവച്ച നാവികരെ എന്തു ചെയ്യണമെന്ന് ഇറ്റലിയിലെ കോടതി തീരുമാനിക്കട്ടെയെന്നാണ് ട്രൈബ്യൂണൽ വ്യക്തമാക്കിയത്. ഇതനുസരിച്ചുള്ള നടപടികളല്ല, ന്യായമായ നഷ്ടപരിഹാരം ലഭ്യമാക്കി വിഷയം ഒത്തുതീർക്കാനാണ് സർക്കാർ താൽപര്യപ്പെടുന്നതെന്നു മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button