ന്യൂഡല്‍ഹി: മജിസ്ട്രേറ്റുമായുള്ള ഫോൺ സംഭാഷണത്തിന്റെ പേരിലുള്ള അന്വേഷണത്തിനെതിരെ ഹർജി നൽകിയ ആന്ധ്രപ്രദേശ് ഹൈക്കോടതി മുൻ ജഡ്ജി വി ഈശ്വരയ്യയ്ക്ക് സത്യവാങ്മൂലം നൽകാൻ സുപ്രീംകോടതി അനുമതി നൽകി. അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിടാൻ കാരണമായ ഫോൺ സംഭാഷണം നിഷേധിക്കുന്നില്ലെന്ന് ഹർജിക്കാരനു വേണ്ടി ഹാജരായ പ്രശാന്ത് ഭൂഷൺ പറഞ്ഞു.
Also related: ശുചിമുറിയ്ക്കുള്ളിലെ ടാപ്പില്‍ മകളെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു
കേസ് 18ന് വീണ്ടും പരിഗണിക്കുമെന്ന് ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. സുപ്രീംകോടതിയിലെ ഒരു സിറ്റിങ് ജഡ്ജിയെക്കുറിച്ചുള്ള ചില ആരോപണങ്ങളെക്കുറിച്ച് കൂടുതലെന്തെങ്കിലും അറിയാമോയെന്നു മാത്രമാണ് മുൻസിഫ് മജിസ്ട്രേറ്റ് എസ്. രാമകൃഷ്ണയോടു താൻ ചോദിച്ചതെന്നാണ് ജസ്റ്റിസ് ഈശ്വരയ്യ പറയുന്നത്
Post Your Comments