ബെംഗളൂരു കലാപത്തിൽ അറസ്റ്റിലായ പ്രതികൾക്കായി മുസ്ളീം സംഘടനകൾ നടത്തിവരുന്ന പ്രതിഷേധങ്ങൾക്കെതിരെ ശക്തമായി വിമർശിച്ച് ബിജെപി എംപി ശോഭ കരന്തലജെ. അറസ്റ്റിലായവരെ വിട്ടയയ്ക്കണമെന്നാണ് മുസ്ലീം സംഘടനകളുടെ പ്രധാന ആവശ്യം. കലാപം സൃഷ്ടിച്ചവർക്ക് കൂട്ടുനിൽക്കുന്ന മുസ്ലീം സംഘടനകൾക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ശോഭ ഉന്നയിക്കുന്ന ആവശ്യം.
Also Read: ലോറിക്ക് അടിയിൽപ്പെട്ട് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം
ജിഹാദികൾ ബെംഗളൂരുവിനെ ‘രാവണരാജ്യം’ ആക്കി മാറ്റാനാണ് ശ്രമിക്കുന്നത്. ഇവർക്കെതിരെ സർക്കാർ നടപടി സ്വീകരിക്കണം. കുറ്റവാളികളോട് കരുണ കാണിക്കുന്നത് ശിക്ഷാർഹമാണ്. രാജ്യത്തെ നിയമങ്ങളെ ഇവർ നിന്ദിക്കുകയാണ്. ഇവരോട് കാരുണ്യം കാണിക്കേണ്ടതില്ലെന്നും ശോഭ വ്യക്തമാക്കി. ഡിജെ ഹള്ളിയിലും കെജി ഹള്ളിയിലും പ്രതിഷേധം സൃഷ്ടിക്കുകയും നഗരം അഗ്നിക്കിരയാക്കുകയും ചെയ്തവർക്ക് നിയമപ്രകാരം തക്കതായ ശിക്ഷ ലഭിക്കണം.
ശോഭ കരന്തലജെയുടെ പ്രസ്താവനയെ പിന്തുണച്ച് ബിജെപി വക്താവ് എസ് പ്രകാശും രംഗത്തെത്തി. മുസ്ലീം സംഘടനകൾ പ്രതിഷേധക്കാർക്ക് കൂട്ടുനിൽക്കുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബെംഗളൂരുവിൽ കലാപം ഉണ്ടാക്കിയ മുഖ്യപ്രതികളെ വിട്ടയയ്ക്കണമെന്ന ആവശ്യവുമായാണ് മുസ്ലീം സംഘടനകൾ ബന്ദിന് ആഹ്വാനം ചെയ്തത്. 28 മുസ്ലീം സംഘടനകളാണ് പ്രതിഷേധത്തിൽ പങ്കെടുക്കുന്നത്.
Post Your Comments