Latest NewsNewsIndia

പ്രാരംഭ്-സ്റ്റാര്‍ട്ടപ്പ് ഇന്ത്യ അന്താരാഷ്ട്ര ഉച്ചകോടി : വമ്പൻ പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡെല്‍ഹി : സ്റ്റാര്‍ട്ടപ്പുകളെയും മുളച്ചുവരുന്ന പുതു സംരംഭകരെയും നവീനമായ ബിസിനസ് ആശയങ്ങളിലേക്ക് പോകുന്നതിനുള്ള പ്രചോദനം നല്‍കാന്‍ ആയിരം കോടിരൂപയുടെ ഫണ്ട് പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി.

Read Also : അബ്ദുന്നാസർ മഅദനിക്ക് വിദഗ്ധ ചികിൽസ നൽകാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് പോപുലർ ‍ഫ്രണ്ട് ഓഫ് ഇന്ത്യ  

സ്റ്റാര്‍ട്ടപ്പ് ഇന്ത്യ സീഡ് ഫണ്ട് എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. പ്രാരംഭ് എന്ന സ്റ്റാര്‍ട്ടപ്പ് ഇന്ത്യ ഇന്‍റര്‍നാഷണല്‍ ഉച്ചകോടി ഉദ്ഘാടനം ചെയ്യുമ്ബോഴായിരുന്നു പ്രധാനമന്ത്രിയുടെ ഈ പ്രഖ്യാപനം. സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ച പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ജനജീവിതം മെച്ചപ്പെടുത്താനും സഹായിക്കുമെന്നും മോദി പറഞ്ഞു.

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് തുടക്കത്തിനാവശ്യമായ ഫണ്ട് നല്‍കുക എന്ന ഉദ്ദേശ്യത്തോടെയാണ് 1000 കോടിയുടെ സ്റ്റാര്‍ട്ടപ് ഇന്ത്യ സീഡ് ഫണ്ട് രൂപകരിച്ചിരിക്കുന്നതെന്നും മോദി വ്യക്തമാക്കി. ഇത് പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ മുളച്ചുപൊന്താനും അവയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുമെന്നും മോദി സൂചിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button