
ദോഹ: കൊറോണ വൈറസ് രോഗ പ്രതിരോധ നടപടികൾ സ്വീകരിക്കാത്തതിന് രാജ്യത്ത് 171 പേർക്കെതിരെ കൂടി പൊലീസ് നടപടിയെടുത്തിരിക്കുന്നു. പുറത്തിറങ്ങുേമ്പാൾ മാസ്ക് ധരിക്കാത്തതിനാണിത്. രാജ്യത്ത് പുറത്തിറങ്ങുേമ്പാൾ മാസ്ക് ധരിക്കൽ നിർബന്ധമാണ്. ഒരേ കുടുംബത്തിൽ നിന്നുള്ളവരൊഴികെ കാറുകളിൽ നാലുപേരിൽ കൂടുതൽ പേർ യാത്ര ചെയ്യാൻ പാടുള്ളതല്ല. കൊറോണ വൈറസ് രോഗ പ്രതിരോധ നടപടികളുടെ ഭാഗമായാണിത്. ഇത് ലംഘിച്ചാൽ കുറഞ്ഞത് ആയിരം റിയാലാണ് പിഴ ചുമത്തുന്നത്. താമസസ്ഥലത്തുനിന്നും മറ്റിടങ്ങളിൽ നിന്നും പുറത്തിറങ്ങുമ്പോൾ ഫേസ് മാസ്ക് നിർബന്ധമാക്കിയത് മേയ് 17 മുതലാണ് രാജ്യത്ത് പ്രാബല്യത്തിൽ വന്നിരിക്കുന്നത്.
Post Your Comments