ന്യൂഡൽഹി : ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതിയിലെ മൂന്ന് കമ്മിറ്റികളിൽ ഇന്ത്യയ്ക്ക് നിർണ്ണായക സ്ഥാനം ലഭിച്ചതോടെ പാകിസ്ഥാന് ആശങ്ക. താലിബാൻ അനുമതി സമിതി, തീവ്രവാദ വിരുദ്ധ സമിതി, ലിബിയ അനുമതി സമിതികളിൽ അധ്യക്ഷത വഹിക്കാനാണ് ഇന്ത്യയ്ക്ക് അവസരം ലഭിച്ചത്.
വരും ദിവസങ്ങളിൽ പാകിസ്ഥാന് പ്രശ്നങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന ചില തീരുമാനങ്ങളെടുക്കാൻ ഇന്ത്യയ്ക്ക് സാധിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. പാകിസ്ഥാനും ഇക്കാര്യം വ്യക്തമാണ്. അതിനാലാണ് പാകിസ്ഥാൻ ആശങ്കപ്പെടുന്നതെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. അതേസമയം ഭീകരവാദത്തിൻറെ പോഷകരാജ്യമാണ് പാകിസ്ഥാൻ എന്ന് ഇന്ത്യ യുഎന്നിൽ വ്യക്തമാക്കിയിരുന്നു.
അന്താരാഷ്ട്ര തലത്തിലും ഇന്ത്യക്ക് ഈ കമ്മിറ്റിയെ ഉപയോഗിച്ച് പാകിസ്ഥാനെ നേരിടാനാകും. പാകിസ്ഥാൻ നിലവിൽ എഫ്‌എടിഎഫിന്റെ ഉപരോധം നേരിടുന്നുണ്ട്. ഈ കമ്മിറ്റി വഴി ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിനെ സ്വാധീനിക്കാനും ഇന്ത്യയ്ക്ക് സാധിച്ചാൽ അത് പാകിസ്ഥാന്റെ പ്രശ്നങ്ങൾ ഇരട്ടിയാക്കും.
Post Your Comments