Latest NewsKeralaNews

കെഎസ്ആർടിസിയിൽ മൂന്ന് വർഷം കൊണ്ട് ശതകോടികളുടെ അഴിമതി, എംഡിയുടെ വെളിപ്പെടുത്തൽ ഇങ്ങനെ

ഇടതു സർക്കാരിന്റെ കാലത്ത് കെഎസ്ആർടിസിയുടെ എംഡിയാകുന്ന ആറാമത്തെയാളാണ് ബിജു പ്രഭാകർ

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ വലിയ വെട്ടിപ്പു നടന്നതായി എംഡി ബിജു പ്രഭാകർ. 2012–15 കാലയളവിൽ 100 കോടിയോളം രൂപയുടെ കണക്കു കാണാനില്ലെന്നു വ്യക്തമാക്കിയ എംഡി, വെട്ടിപ്പു നടത്തിയ ജീവനക്കാരിൽ ചിലർക്കെതിരെ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി.കെഎസ്ആർടിസി എക്സിക്യൂട്ടിവ് ഡയറക്ടർ ഷറഫിനെതിരെയും അക്കൗണ്ട്സ് മാനേജർ ശ്രീകുമാറിനെതിരെ നടപടിയെടുക്കും. കെഎസ്ആർടിസി പുനരുദ്ധാരണം സംബന്ധിച്ചും ഭാവി പ്രവർത്തന പദ്ധതികൾ സംബന്ധിച്ചും വിശദീകരിക്കാൻ വിളിച്ച വാർത്താ സമ്മേളനമാണ് തുറന്നു പറച്ചിലിനു വേദിയായത്.

Also related: ‘ലോകത്തിലെ ഏറ്റവും ശക്തിയേറിയ ആയുധം’ വികസിപ്പിച്ച് ഉത്തരകൊറിയ

കെഎസ്ആർടിസി വലിയ പ്രതിസന്ധിയിലാണെന്നു എംഡി വ്യക്തമാക്കി. ടിക്കറ്റ് മെഷീനിൽ ചില ജീവനക്കാർ തട്ടിപ്പു നടത്തുന്നുണ്ട്. ബസുകളുടെ സ്പെയർ പാർട്സ് വാങ്ങുന്നതിലും ഇന്ധനം വാങ്ങുന്നതിലും തട്ടിപ്പുണ്ട്. ഡീസൽ വെട്ടിപ്പ് തുടരാനാണു ചിലർ സിഎൻജിയെ എതിർക്കുന്നത്. യാത്രക്കാർക്കു പഴയ ടിക്കറ്റു നൽകിയും വെട്ടിപ്പു നടത്തുന്നു. ചിലര്‍ ജോലി ചെയ്യാതെ ഇഞ്ചിയും മഞ്ഞളും കൃഷി ചെയ്യുന്നു. ജീവനക്കാരെ മൊത്തതിൽ ഇങ്ങനെ കാണുന്നില്ലെന്നും 10% ജീവനക്കാരെങ്കിലും ഇത്തരക്കാരാണെന്നും എംഡി വ്യക്തമാക്കി.

Also related: കോവിഡ് വാക്സിനേഷൻ : മോദി സർക്കാരിനെ വാനോളം പുകഴ്ത്തി ലോകാരോഗ്യസംഘടന

കോർപറേഷനിൽ 7090 ജീവനക്കാർ അധികമായുണ്ട്. ആരെയും പിരിച്ചുവിടില്ല, ഭാവിയിൽ ആളെ കുറയ്ക്കേണ്ടിവരും. ഉപജാപങ്ങളുടെ കേന്ദ്രമായി ചീഫ് ഓഫിസ് മാറിയിരിക്കുകയാണ്. സ്ഥാപനത്തെ രക്ഷപ്പെടുത്തണമെങ്കിൽ അടിമുടി അഴിച്ചുപണിവേണം. സ്ഥാപനത്തിനു ലാഭമില്ലെങ്കിൽ പുതിയ മാർഗങ്ങൾ തേടണം. ഇതുവരെ പോയ പാത ശരിയല്ലെന്നും വേറെ പാത മാറ്റിപിടിക്കണം എന്നുമാണ് ഇപ്പോഴുള്ള സൂചന. കെഎസ്ആർടിസിയിൽ ഒരു കേന്ദ്രീകൃത നിയന്ത്രണ സംവിധാനമോ ഡിടിഒമാർ തമ്മിൽ ഏകോപനമോ ഇല്ല. ജീവനക്കാർക്കിടയിൽ അഭിപ്രായ ഐക്യമില്ല. പ്രൈവറ്റ് ബസുകൾക്കു പിന്നിൽ പോയാൽ മതിയെന്നാണു ചിലരുടെ നിർദേശം.

Also related: ടിആർപി തട്ടിപ്പ് കേസ് അർണബിൻ്റെ വാട്ട്സ് ആപ്പ് സന്ദേശങ്ങൾ പുറത്ത്

ജനങ്ങൾക്ക് അനുയോജ്യമായ സമയത്ത് സർവീസ് നടത്താൻ കഴിയണം. അതിനാണ് കെ സിഫ്റ്റ് കമ്പനി രൂപീകരിക്കുന്നത്. കംപ്യൂട്ടറൈസേഷൻ നടപ്പിലാക്കും. സ്ഥാപനത്തെ നന്നാക്കാൻ പറ്റില്ലെങ്കിൽ രാജിവയ്ക്കുമെന്നും എംഡി പറഞ്ഞു. എംഡിയുടെ പ്രസ്താവനയ്ക്കെതിരെ പ്രതിപക്ഷ യൂണിയനുകൾ രംഗത്തെത്തി. ഇടതു സർക്കാരിന്റെ കാലത്ത് കെഎസ്ആർടിസിയുടെ എംഡിയാകുന്ന ആറാമത്തെയാളാണ് ബിജു പ്രഭാകർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button