
ചാരുംമൂട്: തകർച്ചാ ഭീഷണി നേരിടുന്ന ചത്തിയറ പാലം പുതുക്കിപ്പണിയാൻ സംസ്ഥാന ബജറ്റിൽ രണ്ടരക്കോടി അനുവദിച്ചു. ഏപ്രിൽ മാസത്തോടുകൂടി പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങും. താമരക്കുളം ജംക്ഷന് സമീപത്തെ പാടശേഖരങ്ങൾക്കു നടുവിലുള്ള ഈ പാലം തിരുവിതാംകൂർ രാജഭരണകാലത്തു നിർമിച്ചതാണ്.
ഓച്ചിറ, വള്ളികുന്നം, ചൂനാട് ഭാഗത്തേക്കുള്ള വാഹനങ്ങൾ ഇതിലൂടെയാണു പോകുന്നത്. കഴിഞ്ഞ മൂന്നു വർഷമായി പാലം ബലക്ഷയത്തിലാണ് .
കൈവരികൾ തകർന്നതിനാൽ പല വാഹനങ്ങളും അപകടത്തിൽപെട്ടിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് നടത്തിയ പരിശോധനയിൽ ഇതു സ്ഥിരീകരിച്ചതാണ്.
Post Your Comments