ന്യൂഡല്‍ഹി: രാജ്യത്ത് വാട്ട്സ് ആപ്പിൻ്റെ പുതിയ സ്വകാര്യതാ നയത്തിൽ ആശങ്ക ഉയരുന്നതിനിടയിൽ പുതിയ വെളിപ്പെടുത്തലുമായി ദേശീയ അന്വേഷണ ഏജൻസി. സ്വകാര്യത സംബന്ധിച്ച ആശങ്കയുള്ളതിനാല്‍ 34 കോടി ഉപയോക്താക്കളിൽ നല്ലൊരു ശതമാനം ആളുകളും വാട്‌സ് ആപ്പില്‍ നിന്ന് ടെലഗ്രാമിലേക്കും സിഗ്നലിലേക്കും മാറിയിക്കഴിഞ്ഞു. എന്നാല്‍ ഇന്ത്യയിലും വിദേശത്തുമുള്ള ഐഎസ് ഭീകരര്‍ സന്ദേശങ്ങള്‍ കൈമാറാന്‍ ഉപയോഗിക്കുന്നത് ഇതിനേക്കാളെല്ലാം സുരക്ഷിതവും ശക്തമവുമായ ത്രീമ എന്ന മെസ്സേജിംഗ് പ്ലാറ്റ്‌ഫോമാണെന്ന് ദേശിയ അന്വേഷണ ഏജൻസി കണ്ടെത്തിയിരിക്കുന്നത്.
Also related: അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിനായി 11 കോടി നല്‍കി ആര്‍എസ്‌എസ് സഹയാത്രികന്‍
തീരെ ചെറിയ ഡിജിറ്റല്‍ അടയാളങ്ങളേ ത്രീമ അവശേഷിപ്പിക്കൂ എന്നതിനാലാണ് തീവ്രവാദികള്‍ ഇത് ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ അവരുടെ സന്ദേശങ്ങളുടെയോ കാളുകളുടെയോ ഉറവിടം കണ്ടെത്തുക എളുപ്പമല്ല. സ്വിറ്റ്‌സര്‍ലാന്റില്‍ വികസിപ്പിച്ചെടുത്ത മെസ്സേജിംഗ് പ്ലാറ്റ്‌ഫോമാണത്രെ ത്രീമ. ഐഫോണിലും സ്മാര്‍ട്ട് ഫോണുകളിലും ഇത് ഒരുപോലെ ഉപയോഗിക്കാം. ടെലഗ്രാമിനേക്കാള്‍ സന്ദേശങ്ങളുടെയോ കാളുകളുടെയോ ഉറവിടം ഭേദിക്കാന്‍ കഴിയാത്ത അത്രയും സുരക്ഷിതമാണ് ത്രീമ ആപ്.
Also related: നിയുക്ത യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ സാമ്പത്തിക സംഘത്തില്‍ ഇന്ത്യക്കാരി സമീറ ഫാസിലിയും
ഈയിടെ അറസ്റ്റിലായ ഇസ്ലാമിക് സ്‌റ്റേറ്റ് ഇറാഖ് ആന്‍റ് സിറിയ ഖൊറാസാന്‍ പ്രവിശ്യ (ഐഎസ് ഐഎസ്-കെപി) പ്രവര്‍ത്തകരായ ജഹാന്‍സെയ്ബ് സമി വാനി, അദ്ദേഹത്തിന്‍റെ ഭാര്യ ഹിനാ ബഷീര്‍ ബെയ്ഗ്, ബാംഗ്ലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നേതരോഗവിദഗ്ധനായ ഡോക്ടര്‍ അബ്ദുര്‍ റഹ്മാന്‍ എന്ന ഡോ. ബ്രേവ് എന്നിവരെല്ലാം സന്ദേശങ്ങള്‍ കൈമാറിയിരുന്നത് ത്രീമ എന്ന മെസ്സേജിംഗ് പ്ലാറ്റ്‌ഫോം വഴിയാണെന്ന് എന്‍ഐഎ കണ്ടെത്തി.
Also related: കേരളത്തിന് ചരിത്ര വിജയം, ഒന്നാം സ്ഥാനം
ഐഎസ്‌ഐഎസുമായി ബന്ധമുള്ളതിന്‍റെ പേരില്‍ ദില്ലി പൊലീസിന്‍റെ പ്രത്യേകസംഘം ജാമിയ നഗറിലെ ഒഖ്‌ല വിഹാറില്‍ നിന്നും വാനിയെയും ഭാര്യയെയും 2020 മാര്‍ച്ചില്‍ പിടികൂടുകയായിരുന്നു. പിന്നീട് എന്‍ ഐഎ ഈ കേസ് ഏറ്റെടുത്തു. ഐഎസ് തീവ്രവാദികള്‍ ഉപയോഗിക്കുന്ന ത്രീമ ഇതാദ്യമായല്ല എന്‍ ഐഎ കാണുന്നത്. ഇതുപോലെ തന്നെ സുരക്ഷിതമായ മെസ്സേജിംഗ് പ്ലാറ്റ് ഫോറങ്ങളാണ് ഹിസ്ബുള്‍ മുജാഹിദ്ദീനും ലഷ്‌കര്‍ ത്വയിബയും അല്‍ ഖ്വെയ്ദയും ഉപയോഗിക്കുന്നത്.
Also related: രാജ്യത്തെ ആദ്യ എയർ ടാക്സി സർവീസ് ആരംഭിച്ചു
2019 ഫെബ്രുവരിയിൽ 40 സിആര്‍പിഎഫ് പട്ടാളക്കാരുടെ മരണത്തിനിടയാക്കിയ പുല്‍വാമ ആക്രമണം അന്വേഷിക്കുമ്പോള്‍ തീവ്രവാദികളുടെ രഹസ്യസന്ദേശങ്ങളുടെ അര്‍ത്ഥം കണ്ടെത്താന്‍ എന്‍ ഐഎ അമേരിക്കന്‍ രഹസ്യപ്പൊലീസായ എഫ് ബി ഐയുടെ സഹായം തേടിയിരുന്നു. അന്ന് ജെയ്ഷ് എ മൊഹമ്മദ് ഉപയോഗിച്ചത് അതീവ രഹസ്യമായ ഇതേ മെസ്സേജിംഗ് പ്ലാറ്റ് ഫോമാണ് എന്നാണ് എൻഐഎ കണ്ടെത്തിയിരിക്കുന്നത്.
Post Your Comments