കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി തമിഴ് മാധ്യമങ്ങൾ. കൊവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കേ തമിഴ്നാട്ടിൽ ജല്ലിക്കെട്ട് കാണാനാനെത്തിയ രാഹുൽ ഗാന്ധിക്കെതിരെ ഗുരുതര ആരോപണമാണുയരുന്നത്. ഇറ്റലിയിൽ നിന്നും മടങ്ങിയെത്തിയ രാഹുൽ ക്വാറന്റൈൻ ലംഘിച്ച് പൊതുപരിപാടിയിൽ പങ്കെടുത്തതായി സൂചന.
ഇതുസംബന്ധിച്ച് സമൂഹ മാദ്ധ്യമങ്ങളിൽ വിമർശനം ഉയർന്നു കഴിഞ്ഞു. ഇറ്റലിയിൽ നിന്നും ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് രാഹുൽ മടങ്ങിയെത്തിയത്. ഇന്ത്യയ്ക്ക് പുറത്തുനിന്നും വന്നിട്ടും രാഹുൽ ഗാന്ധി എന്തുകൊണ്ട് ക്വാറന്റൈനിൽ കഴിയാൻ തയ്യാറാകുന്നില്ലെന്നും കൊറോണ മാനദണ്ഡങ്ങൾ രാഹുലിന് ബാധകമല്ലേയെന്നും അഭിഭാഷകയായ ചാന്ദിനി ഷാ ചോദിച്ചു.
Also Read: കോഹ്‌ലിയെ മറികടന്ന് ഇമ്രാന്‍ ഖാന്‍; ബ്രേക്കിംഗ് ന്യൂസാക്കി ആഘോഷിച്ച് പാകിസ്ഥാന്‍
കൊവിഡ് പ്രതിസന്ധി നിലനിൽക്കേ നിയന്ത്രണങ്ങൾക്ക് വിധേയമായിട്ടായിരുന്നു ജല്ലിക്കെട്ട് നടത്തിയത്. എന്നിരുന്നാലും വിദേശരാജ്യം സന്ദർശിച്ച് മടങ്ങിയെത്തിയ വ്യക്തികൾ 14 ദിവസത്തിൽ കുറയാതെ ക്വാറന്റൈനിൽ കഴിയണമെന്ന ആരോഗ്യമന്ത്രാലത്തിന്റെ നിർദേശം നിലനിൽക്കേയാണ് രാഹുൽ ഗാന്ധി ഇതൊന്നും ചെയ്യാതെ ആഘോഷം കാണാൻ തമിഴ്നാട്ടിലെത്തിയത്. നിയമങ്ങൾ സാധാരണക്കാർക്ക് മാത്രമാണോ ബാധകമെന്നും വിഐപികൾക്ക് എന്തും ചെയ്യാം എന്നാണോ എന്നുമൊക്കെയുള്ള വിമർശനങ്ങളും ഉയർന്നുകഴിഞ്ഞു.
ജനുവരി 10നാണ് രാഹുൽ ഇറ്റലിയിൽ നിന്നും മടങ്ങി എത്തിയതെന്നാണ് റിപ്പോർട്ട്. എന്നാൽ ജനുവരി 14ന് തന്നെ അദ്ദേഹം തമിഴ്‌നാട്ടിലെത്തി. ജെല്ലിക്കെട്ട് നടക്കുന്ന വേദിയിലെത്തിയ രാഹുലിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ക്വാറന്റൈൻ ലംഘിച്ചെന്ന് മാത്രമല്ല, സാമൂഹിക അകലം പാലിക്കുന്നതിലും രാഹുലിന് വീഴ്ച പറ്റിയെന്നാണ് പുറത്തുവരുന്ന ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്.
Post Your Comments