മലപ്പുറം : ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ചത് നല്ല അസ്സല്‍ തള്ള് ആണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. മൂന്നര ലക്ഷത്തിലധികം കോടി രൂപ കടം വരുത്തിവച്ചിട്ട് വയറ് നിറച്ച് പ്രസംഗം നടത്തി എന്നല്ലാതെ ബജറ്റില്‍ ഒന്നുമുണ്ടായില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഐസകിന്റെ പ്രഖ്യാപനങ്ങള്‍ കേട്ടാല്‍ തോന്നും പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ബജറ്റ് അവതരിപ്പിക്കുകയാണെന്ന്. കടംകൊണ്ട് ജനങ്ങളുടെ നടുവൊടിഞ്ഞു. തൊഴിലില്ല. ഐടി മേഖല തകര്‍ന്നു. കാര്‍ഷിക മേഖലയെ കുറിച്ച് പറയുകയേ വേണ്ട. അഞ്ചു വര്‍ഷത്തിനുള്ളില്‍ ഒരു നേട്ടവും എടുത്ത് കാണിക്കാനില്ല. യുഡിഎഫ് സര്‍ക്കാരിന് ഓരോ വര്‍ഷവും നേട്ടങ്ങള്‍ എടുത്ത് കാണിക്കാനുണ്ടായിരുന്നു എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കോവിഡിന്റെ പശ്ചാത്തലത്തില്‍ ഒരിക്കല്‍ കിറ്റ് കൊടുത്ത് രക്ഷപ്പെടാന്‍ ഈ സർക്കാരിന് കഴിയും. എല്ലാ കാലത്തും കേരളത്തിലെ ജനങ്ങള്‍ക്ക് കിറ്റ് മാത്രം കിട്ടിയാല്‍ പോര. അവര്‍ക്ക് തൊഴിലും സമ്പത്തുമടക്കമുള്ളവ വേണമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments