Latest NewsCricketNewsIndiaInternationalSports

കോഹ്‌ലിയെ മറികടന്ന് ഇമ്രാന്‍ ഖാന്‍; ബ്രേക്കിംഗ് ന്യൂസാക്കി ആഘോഷിച്ച് പാകിസ്ഥാന്‍

ഇന്ത്യയെ ഏത് വിധേനയും തോൽപ്പിക്കാൻ കഴിഞ്ഞാൽ അത് പാകിസ്ഥാൻകാർക്ക് ആഘോഷമായിരിക്കുമെന്നതിനുള്ള ഏറ്റവും വലിയ ഉദാഹരണം മാത്രമാണ് ഈ ട്വിറ്റർ പോളിംഗ്

ഐ.സി.സി ട്വിറ്റര്‍ പോളില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയെ മറികടന്ന് ഇമ്രാന്‍ ഖാന്‍ വിജയിച്ചതിനെ ബ്രേക്കിംഗ് ന്യൂസ് ആയിട്ടായിരുന്നു പാകിസ്ഥാൻ ചാനലുകൾ റിപ്പോർട്ട് ചെയ്തത്. ക്യാപ്റ്റനായി നിന്ന് ബാറ്റിംഗിലും ക്യാപ്റ്റന്‍സിയിലും മികവ് കാണിച്ചതില്‍ ഒന്നാമന്‍ ആര് എന്ന ഐ.സി.സിയുടെ ട്വിറ്റര്‍ പോളിൽ ഇമ്രാൻ ഖാൻ കോഹ്‌ലിയെ കടത്തി വെട്ടിയത് പാകിസ്ഥാനികൾ ആഘോഷമാക്കുകയാണ്.

ഇമ്രാന്റെ വിജയം ബ്രേക്കിംഗ് ന്യൂസാക്കി ഒരു പാക് ചാനല്‍ ആഘോഷിച്ചത് ട്രോളുകള്‍ക്ക് വഴി തെളിച്ചിരിക്കുകയാണ്. നിരവധി പേരാണ് ഇതിനെ പരിഹസിച്ച് രംഗത്ത് വന്നിരിക്കുന്നത്. അത്രയ്ക്ക് വാർത്താ പ്രാധാന്യമുണ്ടോയെന്ന് ബ്രേക്കിംഗ് ആയിട്ട് നൽകിയതിനെ എതിർക്കുന്നവർ ചോദിക്കുന്നു.

Also Read: കേരള ബജറ്റ് 2021: കർഷകർക്ക് മുന്നിൽ കേന്ദ്ര സർക്കാർ മുട്ടുകുത്തുമെന്ന് ധനമന്ത്രി നിയമസഭയിൽ

നാല് പേരുകളായിരുന്നു പോളില്‍ ഐ.സി.സി ഓപ്ഷനായി ഉള്‍പ്പെടുത്തിയത്. വിരാട് കോഹ്‌ലി, എബി ഡിവില്ലേഴ്സ്, മെഗ് ലാനിംഗ്, ഇമ്രാന്‍ ഖാന്‍. പോളില്‍ 47.3 ശതമാനം വോട്ടാണ് ഇമ്രാന്‍ ഖാന്‍ നേടിയത്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്കാകട്ടെ 46.2 ശതമാനം വോട്ടും.

1992 ലോക കപ്പ് പാകിസ്ഥാന് നേടിക്കൊടുത്താണ് ഇമ്രാന്‍ ഖാന്‍ പാക് ജനതയുടെ സൂപ്പര്‍ ഹീറോ ആയത്. നിലവില്‍ പാകിസ്ഥാന്റെ പ്രധാനമന്ത്രിയായ ഇമ്രാന്‍ ഖാന്‍, 88 ടെസ്റ്റുകളും 175 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. ഇന്ത്യയെ ഏത് വിധേനയും തോൽപ്പിക്കാൻ കഴിഞ്ഞാൽ അത് പാകിസ്ഥാൻകാർക്ക് ആഘോഷമായിരിക്കുമെന്നതിനുള്ള ഏറ്റവും വലിയ ഉദാഹരണം മാത്രമാണ് ഈ ട്വിറ്റർ പോളിംഗ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button