KeralaNattuvarthaLatest NewsNews

ഗർഭിണിയായ പശുവിനെ കടുവ ആക്രമിച്ചുകൊന്നു

ആറുമാസം ഗർഭിണിയായ പശുവിനെയാണ് കടുവ കൊന്നത്

മൂന്നാർ : കടുവയുടെ ആക്രമണത്തിൽ ഗർഭിണിയായ പശു ചത്ത നിലയിൽ. കണ്ണൻദേവൻ കമ്പനി നയമക്കാട് ഈസ്റ്റ് ഡിവിഷനിൽ പളനി സ്വാമിയുടെ ആറുമാസം ഗർഭിണിയായ പശുവിനെയാണ് കടുവ കൊന്നത്. തൊഴിലാളി ലയങ്ങൾക്കു സമീപമുള്ള നാലാംനമ്പർ ഫീൽഡിലെ തേയിലച്ചെടികൾക്കിടയിൽ പാതിതിന്ന നിലയിൽ പശുവിന്റെ ജഡം കണ്ടെത്തിയത്.

ബുധനാഴ്ച സമീപത്തെ തേയില തോട്ടത്തിൽ മേയാൻവിട്ട പശു മടങ്ങി എത്താതിരുന്നതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് പശുവിന്റെ ജഡം കണ്ടെത്തിയത്. കഴിഞ്ഞ മൂന്നുവർഷത്തിനിടയിൽ കന്നിമല, നയമക്കാട് ഭാഗങ്ങളിൽ മാത്രം കടുവയുടെ ആക്രമണത്തിൽ 10 പശുക്കളാണ് ചത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button