ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനത്തില്‍ ഏഴു പേര് മരിച്ചു. നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സുലവേസി ദ്വീപിലാണ് ഭൂകമ്പം ഉണ്ടായത്. റിക്ടര്‍സ്കെയില്‍ 6.2 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടത്.
Read Also : വാർഷിക ശമ്പളം 13 ലക്ഷം രൂപ , ബിരുദധാരികൾക്ക് ഇപ്പോൾ അപേക്ഷിക്കാം
മജെനെ നഗരത്തിന് ആറുകിലോമീറ്റര്‍ വടക്കുകിഴക്കായി 10 കിലോമീറ്റര്‍ താഴ്ചയിലായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഭൂകമ്പത്തെ തുടര്‍ന്ന് പരിഭ്രാന്തരായ ആയിരക്കണക്കിന് ആളുകള്‍ സുരക്ഷ തേടി വീടുകളില്‍ നിന്നിറങ്ങിയോടി.ഏഴ് സെക്കന്‍ഡ് നേരത്തേക്ക് കടല്‍ പ്രക്ഷുബ്ദമായിരുന്നു. എന്നാല്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല.
Post Your Comments