CricketLatest NewsKeralaIndiaNewsSports

കേരളത്തിന് ചരിത്ര വിജയം, ഒന്നാം സ്ഥാനം

ആദ്യം ബാ‌റ്റ് ചെയ്‌ത ഡൽഹി നായകൻ ശിഖർ ധവാന്റെ പിൻബലത്തിൽ (48 പന്തുകളിൽ 77) നാല് വിക്ക‌റ്റ് നഷ്‌ടത്തിൽ 212 റൺസ് നേടി

മുംബൈ: സയിദ് മുഷ്‌താഖ് അലി ട്വന്റി 20 ടൂർണമെൻ്റിൽ ഡൽഹിയെ തകർത്ത് ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായി കേരളം കുതിപ്പ് തുടരുന്നു. ഡൽഹി ഉയ‌ർത്തിയ 213 റൺസ് വിജയലക്ഷ്യം ഒരോവർ ബാക്കി നിൽക്കെ കേരളം നേടി. ഈ വിജയതോടെ ഗ്രൂപ്പ് ഇയിൽ ഡൽഹിയകേരളം മറികടന്നു.ഇതോടെ കളിച്ച മൂന്ന് കളികളിൽ മൂന്നും ജയിച്ച് കേരളം പന്ത്രണ്ട് പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാമതായി. മൂന്ന് കളികളിൽനിന്ന് ഹരിയാണയ്ക്കും പന്ത്രണ്ട് പോയിന്റുണ്ടെങ്കിലും മികച്ച റൺറേറ്റാണ് കേരളത്തിന് തുണയായത്. ആദ്യ മത്സരത്തിൽ പോണ്ടിച്ചേരിയെയും രണ്ടാം മത്സരത്തിൽ കരുത്തരായ മുംബൈയെയുമാണ് കേരളം തോൽപിച്ചത്. നിലവിൽ ഇറങ്ങിയ മത്സത്തിലെല്ലാം പരാജയപ്പെട്ട ആന്ധ്രയാണ് ഗ്രൂപ്പിലെ അഞ്ചാമത്തെ ടീം.

Also related: ക്ഷേത്ര വിഗ്രഹങ്ങൾ തകർത്ത ശേഷം ഗ്രാമത്തെ ക്രിസ്ത്യൻ ഗ്രാമമായി മാറ്റും; വിവാദ പ്രസ്താവന നടത്തി ക്രിസ്ത്യൻ പുരോഹിതൻ

ആദ്യം ബാ‌റ്റ് ചെയ്‌ത ഡൽഹി നായകൻ ശിഖർ ധവാന്റെ പിൻബലത്തിൽ (48 പന്തുകളിൽ 77) നാല് വിക്ക‌റ്റ് നഷ്‌ടത്തിൽ 212 റൺസ് നേടി. ശിഖർ ധവാനു പുറമേ ലളിത് യാദവ് (52), അനുജ് റാവത്ത് (10 പന്തിൽ 27)എന്നിവരുടെ മികവിലാണ് ഡൽഹി 200 കടന്നത്. കേരളത്തിനുവേണ്ടി ശ്രീശാന്ത് നാലോവറിൽ 46 റൺസ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തി. ആസിഫും മിഥുനും ഓരോ വിക്കറ്റും സ്വന്തമാക്കി.

Also related: കേരളത്തില്‍ കോവിഡ് നിരക്ക് ഉയര്‍ന്നു തന്നെ, ഇന്നത്തെ റിപ്പോര്‍ട്ട് പുറത്തുവിട്ട് ആരോഗ്യമന്ത്രാലയം

മറുപടി ബാ‌റ്റിംഗിനിറങ്ങിയ കേരളത്തിന് എട്ട് സിക്‌സറുകളും മൂന്ന് ബൗണ്ടറികളുമടക്കം 54 പന്തുകളിൽ 91 റൺസെടുത്താണ് ഉത്തപ്പയുടെ ഇന്നിംഗ്സാണ് വിജയം സമ്മാനിച്ചത്. വിഷ്ണു വിനോദ് ഉത്തപ്പക്ക് മികച്ച പിന്തുണ നൽകി. അവസാനഓവറുകളിൽ 38 പന്തിൽനിന്ന് 71 റൺസടിച്ചുകൂട്ടിയ വിഷ്ണുവിന്റെ പ്രകടനവും വിജയത്തിലേക്ക് എത്താൻ കേരളത്തിനെ സഹായിച്ചു. ഒരു ഓവർ ബാക്കിനിൽക്കെയായിരുന്നു കേരളത്തിന്റെ ജയം

shortlink

Related Articles

Post Your Comments

Related Articles


Back to top button