Latest NewsNewsIndia

വാർഷി​ക ശമ്പളം 13 ല​ക്ഷം രൂ​പ​ , ബി​രു​ദധാരികൾക്ക് ഇപ്പോൾ അപേക്ഷിക്കാം

കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ സം​രം​ഭ​മാ​യ ഇ.​സി.​ജി.​സി ലി​മി​റ്റ​ഡ്​ പ്രൊ​ബേ​ഷ​ണ​റി ഓ​ഫിസ​ര്‍​മാ​രെ റി​ക്രൂ​ട്ട്​​ ചെ​യ്യു​ന്നു. 59 ഒ​ഴി​വു​ക​ളാ​ണു​ള്ള​ത്. (ജ​ന​റ​ല്‍ -25, EWS -5, ഒ.​ബി.​സി -16, എ​സ്.​സി -9, ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്ക്​ 4 ഒ​ഴി​വു​ക​ളി​ല്‍ നി​യ​മ​നം ല​ഭി​ക്കും. ശമ്പള നി​ര​ക്ക്​ 32795-62315 രൂ​പ). ക്ഷാ​മ​ബ​ത്ത, വീ​ട്ടു​വാ​ട​ക ബ​ത്ത ഉ​ള്‍​പ്പെ​ടെ വാ​ര്‍​ഷി​ക ശമ്പളം 13 ല​ക്ഷം രൂ​പ​.

Read Also : മദ്യം വാങ്ങാനെത്തിയ ആൾ ‍ബിവറേജ്‌സ് കോർ‍പ്പറേഷനിലെ ജീവനക്കാരനെ കുത്തി

യോ​ഗ്യ​ത: ഏ​തെ​ങ്കി​ലും ഡി​സി​പ്ലി​നി​ല്‍ ബി​രു​ദം. പ്രാ​യം 1.1.2021ല്‍ 21-30 ​വ​യ​സ്സ്. 1991 ജ​നു​വ​രി ര​ണ്ടി​നും 2000 ജ​നു​വ​രി ഒ​ന്നി​നും മ​ധ്യേ ജ​നി​ച്ച​വ​രാ​ക​ണം. പ​ട്ടി​ക​ജാ​തി/​വ​ര്‍​ഗ​ക്കാ​ര്‍​ക്ക്​ 5 വ​ര്‍​ഷ​വും ഒ.​ബി.​സി നോ​ണ്‍ ക്രീ​മി​ലെ​യ​ര്‍ വി​ഭാ​ഗ​ത്തി​ന്​ 3 വ​ര്‍​ഷ​വും ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്ക്​ പ​ത്തു​വ​ര്‍​ഷ​വും വി​മു​ക്​​ത ഭ​ട​ന്മാ​ര്‍​ക്കും മ​റ്റും ച​​ട്ട​പ്ര​കാ​ര​വും പ്രാ​യ​പ​രി​ധി​യി​ല്‍ ഇ​ള​വു​ണ്ട്.വി​ജ്ഞാ​പ​നം www.ecgc.inല്‍ ​ക​രി​യ​ര്‍ ലി​ങ്കി​ല്‍ ല​ഭി​ക്കും. അ​പേ​ക്ഷാ​ഫീ​സ്​ 700 രൂ​പ. SC/ST/PWBD വി​ഭാ​ഗ​ങ്ങ​ള്‍​ക്ക്​ 125 രൂ​പ മ​തി. ബാ​ങ്ക്​ ട്രാ​ന്‍​സാ​ക്​​ഷ​ന്‍ ചാ​ര്‍​ജ്​ കൂ​ടി ന​ല്‍​ക​ണം. അ​പേ​ക്ഷ നി​ര്‍​ദേ​ശാ​നു​സ​ര​ണം ഓ​ണ്‍​ലൈ​നാ​യി ജ​നു​വ​രി 31 വ​രെ സ​മ​ര്‍​പ്പി​ക്കാം.

സെ​ല​ക്​​ഷ​ന്‍: കമ്പ്യൂട്ടർ അ​ധി​ഷ്​​ഠി​ത മ​ള്‍​ട്ടി​പ്പി​ള്‍ ചോ​യ്​​സ്​ ഓ​ണ്‍​ലൈ​ന്‍ പ​രീ​ക്ഷ, ടെ​സ്​​റ്റ്​ ഓ​ഫ്​ ഇം​ഗ്ലീ​ഷ്​ ലാം​ഗ്വേ​ജ്​ ഡി​സ്​​ക്രി​പ്​​റ്റിവ്​ പ​രീ​ക്ഷ, വ്യ​ക്​​തി​ഗ​ത അ​ഭി​മു​ഖം എ​ന്നി​വ​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്. സെ​ല​ക്​​ഷ​ന്‍ ടെ​സ്​​റ്റ്​ മാ​ര്‍​ച്ച്‌​ 14ന്​ ​കൊ​ച്ചി, കോ​യ​മ്ബ​ത്തൂ​ര്‍, ചെ​ന്നൈ, ബം​ഗ​ളൂ​രു, ഹൈ​ദ​രാ​ബാ​ദ്, വി​ശാ​ഖ​പ​ട്ട​ണം, മും​ബൈ, ഡ​ല്‍​ഹി, കൊ​ല്‍​ക്ക​ത്ത ഉ​ള്‍​പ്പെ​ടെ​യു​ള്ള കേ​ന്ദ്ര​ങ്ങ​ളി​ല്‍ ന​ട​ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button