Food & CookeryHealth & Fitness

നിങ്ങള്‍ ഒരു കാപ്പി പ്രേമിയാണോ? എങ്കിൽ ഈ കാര്യങ്ങൾ നിങ്ങള്‍ അറിഞ്ഞിരിക്കണം

നിങ്ങളുടെ ഒരു ദിവസം ആരംഭിക്കുന്നത് കാപ്പിയില്‍ നിന്നാണോ ? എങ്കിൽ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. അമിതമായി കാപ്പി കുടിക്കുന്നത് വഴി ശരീരത്തിലെത്തുന്ന കഫൈനാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. എന്തൊക്കെയാണ് കഫൈന്‍ മൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളെന്ന് പരിശോധിക്കാം.

വര്‍ധിച്ച കഫൈന്‍ ഉപയോഗം ഉറക്കത്തെ പ്രതികൂലമായി ബാധിക്കുന്നു. അമിതമായി കാപ്പി കുടി വയറുവേദന, ഓക്കാനം, ഛര്‍ദ്ദി, അസിഡിറ്റി എന്നിവയിലേക്കും നയിച്ചേക്കാം

കഫൈന്‍റെ ദൈനംദിന ഉപയോഗം വര്‍ധിക്കുന്നത് ആസക്തിയിലേക്ക് നയിക്കുന്നു, പിന്നീട് കാപ്പി കുടിക്കുന്നതില്‍ നിന്ന് പിന്‍മാറുമ്പോള്‍ മാനസികമോ ശാരീരികമോ ആയ പിന്മാറല്‍ ലക്ഷണങ്ങളടക്കം കാണിക്കാം. ഉയര്‍ന്ന അളവില്‍ കഴിക്കുമ്പോള്‍ കഫൈന്‍ രക്തസമ്മര്‍ദ്ദവും ഹൃദയമിടിപ്പും വര്‍ധിക്കുന്നതിന് കാരണമാകാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button