Latest NewsNewsIndia

ലഹരിമരുന്ന് കേസ് ; മഹാരാഷ്ട്ര ക്യാബിനറ്റ് മന്ത്രിയുടെ മകളുടെ ഭർത്താവ് കസ്റ്റഡിയിൽ

മുംബൈ : എൻ.സി.പി. നേതാവും മഹാരാഷ്ട്രയിലെ കാബിനറ്റ് മന്ത്രിയുമായ നവാബ് മാലിക്കിന്റെ മകളുടെ ഭർത്താവിനെ എൻസിബി കസ്റ്റഡിയിൽ വിട്ടയക്കാൻ കോടതി ഉത്തരവ്. ജനുവരി 18 വരെ സമീർ ഖാനെ കസ്റ്റഡിയിൽ വിട്ടയയ്ക്കാനാണ് ഉത്തരവിട്ടിരിക്കുന്നത്. ലഹരിമരുന്ന് കേസിലെ പ്രതികളുമായി പണമിടപാട് നടത്തിയ കേസിൽ കഴിഞ്ഞ ദിവസം സമീർ ഖാനെ എൻസിബി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ പ്രതികളുമായി സമീർ ഖാൻ 20,000 കോടി രൂപയുടെ പണമിടപാട് നടത്തിയതായി എൻസിബി കണ്ടെത്തിയിരുന്നു. എൻസിബി അറസ്റ്റ് ചെയ്ത ബ്രിട്ടീഷ് പൗരൻ കരൺ സജാനാനിയുമായി പണമിടപാട് നടത്തിയതായാണ് കണ്ടെത്തിയത്. തുടർന്നാണ് സമീർ ഖാനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്.

കഴിഞ്ഞ ആഴ്ചയാണ് 200 കിലോ ലഹരിമരുന്നുമായി കരൺ ഉൾപ്പെടെ മൂന്ന് പേരെ എൻസിബി അറസ്റ്റ് ചെയ്തത്. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് സമീറിന്റെ ബന്ധം വ്യക്തമായത്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button