
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിൽ മമതയുടെ നേതൃത്വത്തെ തള്ളിപ്പറഞ്ഞ് 50 തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ അടുത്ത മാസം ബിജെപിയില്‍ ചേരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ്.തൃണമൂല്‍ വിട്ട എംഎല്‍എമാര്‍ തിരികെ പാര്‍ട്ടിയില്‍ ചേരാന്‍ വരി നില്‍ക്കുകയാണെന്ന തൃണമൂൽ മന്ത്രി ജ്യോതിപ്രിയ മാലിക്കിന്റെ വാദത്തെ തള്ളിക്കൊണ്ടാണ് ദിലീപ് ഘോഷിന്റെ പ്രതികരണം.
Also related: ഡിസ്റ്റിലറി മുതലാളിമാർക്ക് ഇടനിലനിന്നത് പിണറായി വിജയൻ , ചർച്ച നടന്നത് എകെജി സെൻ്ററിൽ
സംസ്ഥാനത്തെ ഒരു ബിജെപി ബൂത്ത് പ്രസിഡന്റിനെയെങ്കിലും തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ക്കാന്‍ മാലിക്കിനെ വെല്ലുവിളിക്കുന്നു. അങ്ങനെയെങ്കില്‍ അദ്ദേഹത്തിന്റെ അവകാശവാദം സ്വീകരിക്കാമെന്നും ദിലീപ് ഘോഷ് വ്യക്തമാക്കി.
Also related: ദർശനപുണ്യമേകി പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിഞ്ഞു
തെരഞ്ഞെടുപ്പിന് മുമ്പായി മെയ് ആദ്യ വാരത്തിനുള്ളിൽ 7 ബിജെപി എംപിമാർ ടിഎംസിയിൽ ചേരും. ഞങ്ങളെ വിട്ടുപോയ എംഎൽഎമാർ പോലും വീണ്ടും ചേരാൻ വരി നിന്നു. ബങ്കുറയിൽ നിന്നുള്ള എംഎൽഎ തുഷാർ ബാബു ഇന്നലെ വീണ്ടും പാർട്ടിയിൽ ചേർന്നു എന്നായിരുന്നു ജ്യോതി പ്രിയ മാലിക്കിൻ്റെ പ്രസ്താവന.
Post Your Comments