ആര്യനാട് : വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാകുന്നു. ആര്യനാട് പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിലായി കാട്ടാനക്കൂട്ടം വ്യാപകമായി കൃഷ് നശിപ്പിക്കുകയാണ്. ഈഞ്ചപ്പുരി കുക്കുഭവനിൽ ടി.കെ.മണി പാട്ടത്തിനെടുത്ത് കൃഷിചെയ്തിരുന്ന 300 മൂട് ഏത്തവാഴയും, മധുര അണ്ണാനുമാണ് ചൊവ്വാഴ്ച രാത്രി കാട്ടാനക്കൂട്ടമിറങ്ങി നശിപ്പിച്ചത്.
രാത്രി 1 മണിവരെ മണിയും സംഘവും സ്ഥലത്ത് ഉണ്ടായിരുന്നു. ആര്യനാട് എസ്.എൻ.ഡി.പി. യൂണിയന്റെ ഉടമസ്ഥതയിൽ ഉള്ള ഈഞ്ചപ്പുരി കല്ലുവരമ്പിലെ പുരയിടത്തിലാണ് മണി വാഴക്കൃഷി ചെയ്തത്. ഇത്തരത്തിൽ വന്യമൃഗങ്ങളുടെ ശല്യം മൂലം നിരവധി കർഷകരാണ് ഇവിടെ ദുരിതം അനുഭവിക്കുന്നത്.
Post Your Comments