മുംബൈ : 2021-22 സാമ്പത്തിക വർഷം ഇന്ത്യൻ സമ്പദ് വ്യവസ്ഥ 10.1 ശതമാനം വളർച്ച നേടുമെന്ന് റേറ്റിംഗ് ഏജൻസിയായ ഇക്ര. കോവിഡ് വാക്സിൻ വിതരണം തുടങ്ങിയതോ ജനങ്ങൾ സാധാരണ ജീവിതം തുടങ്ങിയെന്നാണ് ഈക്രയുടെ അനുമാനം. ജനജീവിതം സാധാരണ ഗതിയിലാവുന്നത് വളർച്ചയുടെ നിരക്ക് വർദ്ധിപ്പിക്കുമെന്ന് ഇക്ര പറയുന്നു.
Also related: കേരളത്തിലെ 8 എംഎൽഎമാർക്കെതിരെ വിജിലൻസ് കേസ്, ഒരൊറ്റ എംഎൽഎയുടെ പേരിൽത്തന്നെ 149 വഞ്ചനാക്കേസുകൾ
നടപ്പു സാമ്പത്തിക വർഷം ആഭ്യന്തര ഉദ്പാദനം 7.8 ശതമാനം ഇടിയും. സർക്കാറിൻ്റെ തന്നെ ഔദ്യോഗിക കണക്ക് പ്രകാരം 7. 7 ഇടിവാണ് പ്രതീക്ഷിക്കുന്നത്. വരുന്ന സാമ്പത്തിക വർഷം കേന്ദ്ര സർക്കാറിൻ്റെയും സംസ്ഥാന സർക്കാറിൻ്റെയും ചേർന്നുള്ള ധന കമ്മി 8.5 ശതമാനമാകും. ഈ നടപ്പു സാമ്പത്തിക വർഷത്തിൽ ഇത് 12 മുതൽ 13 ശതമാനം വരെയാകാമെന്നും ഇക്ര കണക്കുകൂട്ടുന്നു.
Post Your Comments