KeralaLatest NewsIndia

അവിഹിത ലൈംഗീക ബന്ധം സൈനികർക്ക് ക്രിമിനൽ കുറ്റമാക്കണമെന്ന് കേന്ദ്ര സർക്കാർ

സുപ്രിം കോടതി കേന്ദ്ര സർക്കാറിൻ്റെ ഈ ആവശ്യം ജസ്റ്റിസ് ആർ എഫ് നരിമാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചി പരിഗണനക്കയച്ചു

ഡൽഹി: വിവാഹേതര ലൈംഗീക ബന്ധം സൈനികർക്ക് ക്രിമിനൽ കുറ്റമാക്കണം എന്ന ഹർജിയുമായി കേന്ദ്ര സർക്കാർ സുപ്രിം കോടതിൽ. വിവാഹേതര ലൈംഗീക ബന്ധം കുറ്റകരമല്ല എന്ന സുപ്രിം കോടതി വിധി സൈനികർക്ക് ബാധകമാക്കരുതെന്നാവശ്യപ്പെട്ടാണ് കേന്ദ്രം സുപ്രിം കോടതിയെ സമീപിച്ചിരിക്കുന്നത്.

Also related: കോൺഗ്രസിൽ പ്രശ്നങ്ങൾ തുടങ്ങിയോ? ‘തിരുവല്ല മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി’ വിശദീകരണവുമായി പിജെ കുര്യന്‍

2018ൽ അന്നത്തെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് ആയിരുന്നു അന്ന് കേസിൽ ചരിത്രപ്രധാന വിധി പറഞ്ഞത്. ഈ വിധി സൈനികർക്ക് ബാധമൊക്കരുത് എന്നാണ് കേന്ദ്രത്തിൻ്റെ ആവശ്യം.സുപ്രിം കോടതി കേന്ദ്ര സർക്കാറിൻ്റെ ഈ ആവശ്യം ജസ്റ്റിസ് ആർ എഫ് നരിമാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചി പരിഗണനക്കയച്ചു.

Also related: പേരിൽ നിന്നും ‘ബാങ്ക് ‘ മാറ്റാൻ കാർഷിക സഹകരണ ബാങ്കുകൾക്ക് റിസർവ് ബാങ്ക് നിർദ്ദേശം

സഹപ്രവർത്തകൻ്റെ ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന സൈനികനെ വിചാരണ ചെയ്ത് പുറത്താക്കാൻ സൈനികനിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇതിനുള്ള അധികാരം സൈന്യത്തിന് നൽകുന്നത് 497 വകുപ്പിൻ്റെ അടിസ്ഥാനത്തിലാണ്.ഇത് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം സുപ്രിം കോടതിയിൽ എത്തിയിരിക്കുന്നത്.

Also related: ഒന്ന് എല്ലാവരും ശ്രദ്ധിക്കണേ,കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ സഹായം അഭ്യര്‍ത്ഥിച്ച് ബാലതാരം മീനാക്ഷി

അതേ സമയം വിഷയത്തിൽ വ്യക്തത വരുത്തേണ്ടതുള്ളത് കൊണ്ട് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് തന്നെ കേസ് അയക്കുകയായിരുന്നു. ഇതിനായി 2018ൽ വിധി പറഞ്ഞ കേസിലെ ഹർജിക്കാരനുൾപ്പെടെ കോടതി നോട്ടീസ് അയച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button