News

ഇന്ത്യാ ഗേറ്റിൽ ഖാലിസ്ഥാനി പതാക ഉയരണം, ഇന്ത്യൻ പതാകകൾ നീക്കം ചെയ്യണം; കോടികൾ പാരിതോഷികം പ്രഖ്യാപിച്ച് ഭീകര സംഘടന

റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യാ ഗേറ്റിൽ ഖാലിസ്ഥാനി പതാക ഉയർത്തിയാൽ 1.8 കോടി രൂപ വാദ്ഗാനം ചെയ്ത് തീവ്രവാദ സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസ്

റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യാ ഗേറ്റിൽ ഖലിസ്ഥാനി പതാക ഉയർത്തുന്നവർക്കു കോടികൾ പാരിതോഷികം നൽകുമെന്ന് പ്രഖ്യാപിച്ച് സിഖ് ഭീകര സംഘടന. സിഖ്‌സ് ഫോർ ജസ്റ്റിസ് എന്ന തീവ്രവാദ സംഘടനയാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ജനുവരി 26 റിപ്പബ്ളിക് ദിനത്തിൽ ഇന്ത്യാ ഗേറ്റിൽ ഖാലിസ്ഥാനി പതാക ഉയരണമെന്നും ഇത് ചെയ്യുന്നവർക്ക് 1.8 കോടി രൂപ നൽകുമെന്നുമാണ് സംഘടനയുടെ നേതാവ് ഗുര് പാണ്ടവന്റ് സിംഗ് പന്നു പ്രഖ്യാപിച്ചിരിക്കുന്നത്.

Also Read: വാഹനം തടഞ്ഞ് വാക്സിനുകൾ പുറത്തേക്ക് വലിച്ചെറിയാൻ ശ്രമം; മതമൗലികവാദികൾക്കൊപ്പം കൂട്ട് നിന്ന് തൃണമൂൽ മന്ത്രിയും- വീഡിയോ

റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യാ ഗേറ്റിൽ ഖാലിസ്ഥാനി പതാക ഉയർത്തുന്ന ഏതൊരു സിഖ് സംഘടനയ്ക്കും അല്ലെങ്കിൽ സിഖ് യുവാക്കൾക്കും പാരിതോഷികം നൽകുമെന്നാണ് സംഘടന പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യാ ഗേറ്റിന് മുൻപിൽ ഖാലിസ്താൻ പതാകയുയർത്തി ആഘോഷ പരിപാടികൾ അലങ്കോലപ്പെടുത്തണമെന്നും ഇവർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഇതിനു പുറമേ റിപ്പബ്ലിക് ദിന പരേഡിന് ബദലായി ട്രാക്ടർ റാലി നടത്താനും ആഹ്വാനമുണ്ട്.

ഇന്ത്യയ്‌ക്കെതിരെ പഞ്ചാബിലെ സിഖുകാരെ പ്രകോപിപ്പിക്കുന്നതിനായി പന്നു പലപ്പോഴായി പ്രകോപനപരമായ വീഡിയോകൾ നേരത്തേ പുറത്തിറക്കിയിരുന്നു. നേരത്തെ ആഗസ്റ്റ് 15 നും സിഖ് ഫോർ ജസ്റ്റിസ് സമാന ആഹ്വാനവുമായി രംഗത്ത് വന്നിരുന്നു. സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ഖാലിസ്താൻ പതാക ഉയർത്തുന്നവർക്ക് ഒരു കോടി രൂപയായിരുന്നു സിഖ് ഫോർ ജസ്റ്റിസ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്.

Also Read: വിദ്യാർത്ഥിയുടെ അമ്മയ്ക്ക് നേരെ പീഡനശ്രമം, സ്കൂൾ അധ്യാപകൻ പിടിയിൽ

ഇന്ത്യാ ഗേറ്റിൽ ഖാലിസ്ഥാനി പതാക ഉയർത്താനും ഇന്ത്യൻ പതാക ഇന്ത്യാ ഗേറ്റിൽ നിന്നും ഡൽഹിയിലെ എല്ലാ കോണുകളിൽ നിന്നും നീക്കം ചെയ്യാനും പുറത്തിറങ്ങിയ വീഡിയോയിൽ പന്നു പറയുന്നു. “ജനുവരി 26 ന് സിഖുകാർ തങ്ങളുടെ ട്രാക്ടറുകളിൽ ദില്ലിയിൽ കറങ്ങുകയും എല്ലാ ത്രിവർണ്ണ പതാകയും നീക്കം ചെയ്യുകയും വേണം. ഇന്ത്യയിൽ സിഖുകാർ നേരിട്ട അടിച്ചമർത്തലിന്റെ പ്രതീകമാണ് ഇന്ത്യൻ പതാക. അതിനാൽ എല്ലാ ഇന്ത്യൻ പതാകകളും നീക്കം ചെയ്യുകയും തകർക്കുകയും വേണം.”- വീഡിയോയിൽ പന്നു പറയുന്നു.

ഇന്ത്യൻ സർക്കാർ സമാധാനപരമായ പ്രതിഷേധം അനുവദിച്ചില്ലെങ്കിൽ സായുധ വിപ്ലവത്തിനായി സിഖുകാർ രംഗത്തുവരണമെന്നും പന്നു കൂട്ടിച്ചേർത്തു. അതേസമയം, കാർഷിക നിയമങ്ങൾ സംബന്ധിച്ച ഹരജികൾ സംബന്ധിച്ച വാദം സുപ്രീം കോടതി കേൾക്കുന്നതിനിടെ അറ്റോർണി ജനറൽ ഓഫ് ഇന്ത്യ (എജി) കെ കെ വേണുഗോപാൽ സുപ്രീം കോടതിയിൽ വളരെ പ്രാധാന്യമേറിയ ഒരു വിഷയം ഉന്നയിച്ചിരുന്നു. കർഷകരുടെ സമരത്തിൽ ഖാലിസ്ഥാനികൾ നുഴഞ്ഞു കയറിയിട്ടുണ്ടെന്നായിരുന്നു അത്. ആ വാദം സത്യമാണെന്ന് തെളിയുന്ന കൂടുതൽ തെളിവുകളാണ് പുറത്തുവരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button