Latest NewsIndiaNews

വയനാട്ടിലേക്കില്ല, ജല്ലിക്കെട്ട് കാണാൻ രാഹുൽ ഗാന്ധി തമിഴ്‌നാട്ടിൽ ; വീഡിയോ കാണാം

ചെന്നൈ : ജല്ലിക്കെട്ട് കാണാന്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മധുരയിലെ അവണിയപുരത്ത് എത്തി. ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്റെ മകനും സിനിമാ താരവുമായ ഉദയനിധി സ്റ്റാലിനൊപ്പമാണ് രാഹുല്‍ ​ഗാന്ധി ജല്ലിക്കെട്ട് കണ്ടത്.

തമിഴ്‌നാടിന്റെ ചരിത്രവും സംസ്‌കാരവും പഠിക്കാനാണ് താന്‍ എത്തിയതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. തമിഴ്ജനതയുടെ ചരിത്രവും സംസ്‌കാരവും കാത്തുസൂക്ഷിക്കേണ്ടത് തന്റെ കൂടി കടമയാണെന്നും രാഹുല്‍ വ്യക്തമാക്കി.

രാഹുലിന്റെ സന്ദര്‍ശനം ആവേശം പകരുന്നതെന്ന് ഉദയനിധി സ്റ്റാലിനും അഭിപ്രായപ്പെട്ടു.അടുത്തുതന്നെ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ് തമിഴ്‌നാട്ടില്‍. ഈ സാഹചര്യത്തിലാണ് ജല്ലിക്കെട്ട് കാണാനുള്ള രാഹുലിന്റെ വരവ് ശ്രദ്ധേയമാകുന്നത്. തമിഴ്‌നാട്ടിലെ ജനങ്ങളുടെ പ്രത്യേക വികരമായ ജല്ലിക്കെട്ട് വീക്ഷിക്കുന്നതിനൊപ്പം, സംസ്ഥാനത്തെ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് തുടക്കമിടുക കൂടി രാഹുല്‍ ലക്ഷ്യം വെക്കുന്നതായാണ് റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button