Latest NewsNewsIndia

തന്റെ മുന്നില്‍ വെച്ച്‌ ഭാര്യ കാമുകനൊപ്പം കിടക്ക പങ്കിട്ടു; മകന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി അമ്മ

ഭാര്യയ്ക്ക് എതിരായാണ് കത്തില്‍ മാധവ് പരാമര്‍ശിക്കുന്നത്. തനിക്ക് കഴിവില്ലെന്ന് കുറ്റപ്പെടുത്തി തന്റെ മുന്നില്‍ വെച്ച്‌ ഭാര്യ കാമുകനൊപ്പം കിടക്ക പങ്കിട്ടുവെന്ന് കത്തില്‍ പറയുന്നു.

അഹമ്മദബാദ്: മകന്റെ ആത്മഹത്യയ്ക്ക് ശേഷം ആത്മഹത്യാ കുറിപ്പ് കണ്ടെത്തി അമ്മ. ഗുജറാത്ത് സ്വദേശിയായ മാധവ് ആണ് കഴിഞ്ഞ വര്‍ഷം നര്‍മദാ കനാലില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തത്. 2020 ഏപ്രില്‍ 9 നാണ് നര്‍മദാ കനാലില്‍ നിന്നും ചാടി മാധവ് ആത്മഹത്യ ചെയ്തത്. ഒരു ദിവസം കഴിഞ്ഞായിരുന്നു മൃതദേഹം ലഭിച്ചത്. മകന്റെ എന്തിനാണ് കടുംകൈ ചെയ്തതെന്ന് അമ്മ ലീല ജാദവിന് അന്നുമുതല്‍ അജ്ഞാതമായിരുന്നു.

എന്നാൽ ജനുവരി ആദ്യ ആഴ്ച്ചയിലാണ് ലീല ജാദവിന് മകന്‍ എഴുതിയ കത്ത് ലഭിക്കുന്നത്. മകന്റെ മുറി വൃത്തിയാക്കുന്നതിനിടയിലാണ് കത്ത് ലഭിച്ചത്. അലമാരയില്‍ മടക്കി വെച്ച ബെഡ്ഷീറ്റിനിടയിലായിരുന്നു കത്ത്. ആത്മഹത്യ ചെയ്യുന്നതിന് ഒരു ദിവസം മുമ്ബ് 2019 ഏപ്രില്‍ 8 നാണ് കത്ത് എഴുതിയിരിക്കുന്നത്. കത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ വായിച്ച്‌ തകര്‍ന്നുപോയതായി മാധവിന്റെ അമ്മ പറയുന്നു. ഭാര്യയ്ക്ക് എതിരായാണ് കത്തില്‍ മാധവ് പരാമര്‍ശിക്കുന്നത്. തനിക്ക് കഴിവില്ലെന്ന് കുറ്റപ്പെടുത്തി തന്റെ മുന്നില്‍ വെച്ച്‌ ഭാര്യ കാമുകനൊപ്പം കിടക്ക പങ്കിട്ടുവെന്ന് കത്തില്‍ പറയുന്നു.

Read Also: മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ലാപ്‌ടോപ്പ് മാത്രം മോഷ്ടിച്ചു; 24 കാരന്റെ മൊഴി കേട്ട് ഞെട്ടി പോലീസ്; ആ പകയുടെ കഥ ഇങ്ങനെ..

അപമാനമാണ് ആത്മഹത്യയ്ക്ക് കാരണം എന്നാണ് കത്തില്‍ സൂചിപ്പിക്കുന്നത്. വിവാഹശേഷം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടയില്‍ ഉദ്ധാരണക്കുറവ് ഉണ്ടായതോടെ കഴിവില്ലാത്തവന്‍ എന്നാണ് ഭാര്യ വിളിച്ചിരുന്നതെന്ന് കത്തില്‍ പറയുന്നു. തുടര്‍ന്ന് മറ്റൊരാളെ കിടപ്പറയിലേക്ക് ക്ഷണിച്ച്‌ തനിക്ക് മുന്നല്‍ വെച്ച്‌ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. കാമുകനുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും ഇരുവരും ബന്ധം തുടര്‍ന്നു. ഇത് തന്നെ മാനസികമായി ഏറെ തളര്‍ത്തിയെന്നും അപമാനിതനഭാരത്താല്‍ താന്‍ ആത്മഹത്യ ചെയ്യുകയാണെന്നും കത്തില്‍ മാധവ് പറയുന്നു.

shortlink

Post Your Comments


Back to top button